അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ സ്പെ​ഷൽ ഡ്രൈ​വ്
Friday, November 27, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ നി​യ​മം ല​ഘി​ച്ചു സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മു​ഴു​വ​ൻ ബോ​ർ​ഡു​ക​ളും 48 മ​ണി​ക്കൂ​റി​ന​കം നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള സ്പെ​ഷൽ ഡ്രൈ​വ് ആ​രം​ഭി​ച്ചു.
ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു സ്പെ​ഷ​ൽ ഡ്രൈ​വ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച​വ​യി​ൽ നി​യ​മം ലം​ഘി​ച്ചി​ട്ടു​ള്ള​വ ആ​ൻ​ഡി ഡീ​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡും തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണേ​ത​ര ബോ​ർ​ഡു​ക​ളി​ൽ നി​യ​മം ലം​ഘി​ച്ചു സ്ഥാ​പി​ച്ച​വ അ​ത​തു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ നീ​ക്കും. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന നി​ബ​ന്ധ​ന​ക​ൾ ജി​ല്ല​യി​ൽ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.
വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മാ​ർ​ഗ​ത​ട​സ​മു​ണ്ടാ​ക്കു​ന്ന ബോ​ർ​ഡു​ക​ൾ, വാ​ഹ​ന​ങ്ങ​ളു​ടെ സു​ഗ​മ സ​ഞ്ചാ​ര​ത്തി​നു ത​ട​സ​മാ​കു​ന്ന ബോ​ർ​ഡു​ക​ൾ, ന​ട​പ്പാ​ത​ക​ൾ, റോ​ഡു​ക​ളു​ടെ വ​ള​വു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പാ​ല​ങ്ങ​ൾ, റോ​ഡു​ക​ൾ എ​ന്നി​വ​യ്ക്കു കു​റു​കേ​യും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ നീ​ക്കം ചെ​യ്യും. പൊ​തു​ജ​ന​ങ്ങ​ളു​ടേ​യോ വാ​ഹ​ന​ങ്ങ​ളു​ടേ​യോ സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യു​ണ്ടാ​കു​ന്ന വി​ധ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യം സ്ഥാ​പി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.
ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി​യി​ല്ലാ​തെ പൊ​തു​സ്ഥാ​പ​ന​ങ്ങ​ളു​ടെ കെ​ട്ടി​ട​ങ്ങ​ളി​ലോ വ​സ്തു​വ​ക​ക​ളി​ലോ ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളി​ലോ മൊ​ബൈ​ൽ ട​വ​റു​ക​ളി​ലോ ടെ​ല​ഫോ​ൺ പോ​സ്റ്റു​ക​ളി​ലോ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യം സ്ഥാ​പി​ക്കാ​നോ പ​തി​ക്കാ​നോ വ​ര​യ്ക്കാ​നോ പാ​ടി​ല്ല. പ​രി​സ്ഥി​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ളി​ൽ നി​ർ​മി​ച്ച പ്ര​ചാ​ര​ണോ​പാ​ധി​ക​ൾ മാ​ത്ര​മേ പാ​ടു​ള്ളൂ. പ​ര​സ്യം സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ്ലാ​സ്റ്റി​ക് പേ​പ്പ​റു​ക​ൾ, പ്ലാ​സ്റ്റി​ക് നൂ​ലു​ക​ൾ, പ്ലാ​സ്റ്റി​ക് റി​ബ​ണു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
തെ​ര​ഞ്ഞെ​ടു​പ്പു പ​ര​സ്യം സ്ഥാ​പി​ക്കു​മ്പോ​ൾ ചു​മ​ത​ല​പ്പെ​ട്ട വ്യ​ക്തി​യു​ടെ പേ​രും സ്ഥാ​ന​പ്പേ​രും പ​ര​സ്യ​ത്തോ​ടൊ​പ്പം ചേ​ർ​ക്ക​ണം. മ​റ്റൊ​രു രാ​ഷ്ട്രീ​യ ക​ക്ഷി​യോ സ്ഥാ​നാ​ർ​ഥി​യോ നി​യ​മാ​നു​സൃ​തം സ്ഥാ​പി​ച്ചി​ട്ടു​ള്ള പ​ര​സ്യം വി​കൃ​ത​മാ​ക്കു​ക​യോ മ​ലി​ന​മാ​ക്കു​ക​യോ മ​റ​യ്ക്കു​ക​യോ ചെ​യ്യു​ന്ന വി​ധ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​ങ്ങ​ൾ വ​യ്ക്ക​രു​ത്. വ്യ​ക്തി​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന​തും അ​ശ്ലീ​ല​ക​ര​വും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തും പ്ര​കോ​പ​ന​പ​ര​മാ​യ​തും മ​ത​വി​കാ​രം ഉ​ണ​ർ​ത്തു​ന്ന​തും വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തും കൊ​ല​പാ​ത​ക ദൃ​ശ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തു​മാ​യ പ​ര​സ്യ​ങ്ങ​ൾ സ്ഥാ​പി​ക്കാ​നോ പ​തി​ക്കാ​നോ എ​ഴു​താ​നോ പാ​ടി​ല്ലെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.
ഓ​രോ താ​ലൂ​ക്കി​ലും സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ചു​മ​ത​ല അ​ത​ത് ആ​ർ​ഡി​ഒ​മാ​ർ​ക്കു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു ക​ള​ക്ട​ർ പ​റ​ഞ്ഞു. സ്പെ​ഷ്യ​ൽ ഡ്രൈ​വ് ന​ട​ത്തു​ന്ന ടീ​മു​ക​ൾ​ക്ക് പോ​ലീ​സ് സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സി​റ്റി, റൂ​റ​ൽ പൊ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.