നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Friday, November 27, 2020 11:38 PM IST
വെ​ള്ള​റ​ട: മാ​രാ​യ​മു​ട്ട​ത്ത് പോ​ലീ​സും അ​മ​ര​വി​ള എ​ക്സൈ​സ് സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ത​ത്തി​യൂ​രി​ല്‍ സ്റ്റോ​ര്‍ ന​ട​ത്തു​ന്ന​വ​ടു​ത​ല റോ​ഡ​രി​ക​ത്തു​വീ​ട്ടി​ല്‍ അ​ജ​യ​കു​മാ​ര്‍ (47),കോ​ട്ട​യ്ക്ക​ലി​ല്‍ സ്റ്റോ​ര്‍ ന​ട​ത്തു​ന്നആ​വ​ണം​കോ​ട് മി​ഥു​ന്‍ നി​വാ​സി​ല്‍ മോ​ഹ​ന​കു​മാ​ര്‍(49) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​മാ​രാ​യ​മു​ട്ടം എ​സ് എ​ച്ച് ഒ ​പ്ര​സാ​ദി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് എ​സ്ഐ മൃ​ദു​ല്‍ കു​മാ​റും സം​ഘ​വും ചേ​ര്‍​ന്ന് ന​ട​ത്തി​യ​പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു​വ്യാ​പാ​രി​ക​ളും പി​ടി​യി​ലാ​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും റെയ്​ഡ് തു​ട​രു​മെ​ന്ന് എ​സ്ഐ ​മൃ​ദു​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.