ബൈ​ക്ക് ഇ​ടി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Friday, November 27, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം : മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ കു​ട്ടി​യെ ബൈ​ക്ക് ഇ​ടി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ.
വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ടു​ങ്ങാ​നൂ​ർ പ​ന്തു​കു​ളം സാ​ഫ​ല്യം പാ​റ​യി​ൽ വീ​ട്ടി​ൽ ര​തീ​ഷ് കു​മാ​റി​നോ​ടു​ള്ള മു​ൻ വി​രോ​ധ​ത്തി​ന്‍റെ പേ​രി​ൽ വീ​ടി​ന് സ​മീ​പം സൈ​ക്കി​ൾ ഓ​ടി​ച്ചു വ​ന്ന പ​തി​നൊ​ന്ന് വ​യ​സു​കാ​ര​നെ ബൈ​ക്ക് ഇ​ടി​പ്പി​ച്ച കേ​സി​ൽ കൊ​ടു​ങ്ങാ​നൂ​ർ, പ​ന്തു​ക​ളം പ​ന​യ​റ​വി​ളാ​കം പാ​റ​യി​ൽ വീ​ട്ടി​ൽ അ​ജി (42)നെ​യാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി ചി​കി​ത്സ​യി​ലാ​ണ്.
കു​ട്ടി​യു​ടെ ര​ക്ഷി​താ​വ് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്‌​ ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി പി​ടി​യി​ലാ​യ​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് എ​സ്എ​ച്ച്ഒ ശാ​ന്ത​കു​മാ​ർ, എ​സ്ഐ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, വി​ജ​യ​ൻ, എ.​എ​സ്ഐ വേ​ണു​ഗോ​പാ​ൽ, എ​സ്‌സിപിഒ അ​നൂ​പ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.