സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി
Friday, November 27, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. ജീ​വ​ന​ക്കാ​ർ​ക്കു കോ​വി​ഡ് ബാ​ധി​ച്ചാ​ലും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വ​കു​പ്പു സെ​ക്ര​ട്ട​റി​മാ​ർ അ​ട​ക്കം വീ​ഴ്ച വ​രു​ത്തു​ന്ന​താ​യാ​ണ് പ​രാ​തി.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പൊ​തു​ഭ​ര​ണം, വ​നം, മ​രാ​മ​ത്ത്, ആ​രോ​ഗ്യം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. മ​രാ​മ​ത്തു വ​കു​പ്പി​ലെ അ​ഞ്ചു പേ​ർ​ക്കാ​ണു കോ​വി​ഡ് ബാ​ധി​ച്ച​ത്. ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു തൊ​ട്ടു താ​ഴെ​യു​ള്ള ഓ​ഫീ​സി​ലും കോ​വി​ഡ് പോ​സി​റ്റി​വ് ആ​യി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്ന ജാ​ഗ്ര​ത പൊ​തു​വേ കാ​ണു​ന്നി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.
ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചാ​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​കു​ക, ഓ​ഫീ​സ് അ​ണു​വി​മു​ക്ത​മാ​ക്കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്നു ജീ​വ​ന​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. ഇ​പ്പോ​ൾ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ടാ​തെ ജീ​വ​ന​ക്കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​കു​ക​യാ​ണ്.
സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ എ​ല്ലാ ജീ​വ​ന​ക്കാ​രും എ​ത്ത​ണ​മെ​ന്നു വ​കു​പ്പു സെ​ക്ര​ട്ട​റി​മാ​ർ നി​ർ​ബ​ന്ധം പി​ടി​ക്കു​ന്ന​തി​നാ​ൽ പ്ര​ത്യേ​ക ബ​സ് ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് ജീ​വ​ന​ക്കാ​ർ എ​ത്തു​ന്ന​തെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.