സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍
Friday, November 27, 2020 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ലു​ള്ള മ​രി​യ​പു​രം ഗ​വ.​ഐ​ടി​ഐ​യി​ല്‍ എ​ന്‍​സി​വി​ടി അം​ഗീ​കാ​ര​മു​ള്ള കാ​ര്‍​പ്പ​ന്‍റ​ര്‍ (ഒ​രു​വ​ര്‍​ഷം) ട്രേ​ഡി​ല്‍ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്.
പ​രി​ശീ​ല​നം സൗ​ജ​ന്യം. ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യി ഹോ​സ്റ്റ​ല്‍ സൗ​ക​ര്യ​വും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. പ​രി​ശീ​ല​ന കാ​ല​യ​ള​വി​ല്‍ പ​ഠ​ന​യാ​ത്ര, സ്റ്റൈ​പ​ൻ​ഡ്, ലം​പ്സം ഗ്രാ​ന്‍​ഡ്, ഉ​ച്ച​ഭ​ക്ഷ​ണം, പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി, യൂ​ണി​ഫോം അ​ല​വ​ന്‍​സ് എ​ന്നി​വ​യു​ണ്ടാ​കും.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ട്രാ​ന്‍​സ്ഫ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, എ​സ്എ​സ്എ​ല്‍​സി, ജാ​തി തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 04712234230, 9605235311.