സ്പോ​ർ​ട്സ് ക്വാ​ട്ട അ​ഡ്മി​ഷ​ൻ 30ന്
Friday, November 27, 2020 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കാ​ർ വ​നി​താ കോ​ള​ജി​ൽ ബിഎ,​ബിഎ​സ്‌​സി, ബി.​കോം വി​ഭാ​ഗ​ങ്ങ​ളി​ൽ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ മാ​ത്രം 30ന് ​രാ​വി​ലെ 10.30ന് ​ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി അ​ഡ്മി​ഷ​ന് ഹാ​ജ​രാ​ക​ണം. സ്പോ​ർ​ട്സ്, എ​സ്​എ​സ്എ​ൽസി, പ്ല​സ്ടു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ ഹാ​ജ​രാ​ക്ക​ണം.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ര​ണ്ടി​ന്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ബാ​ർ​ട്ട​ൻ​ഹി​ൽ ഗ​വ.​എ​ൻ​ജി​നി​യ​റി​ംഗ് കോ​ളേ​ജ് ന​ട​ത്തു​ന്ന ഇ​ന്‍റ​ർ​ഡി​സി​പ്ലി​ന​റി എംടെ​ക് ട്രാ​ൻ​സ്ലേ​ഷ​ണ​ൽ എ​ൻ​ജി​നി​യ​റി​ംഗ് കോ​ഴ്സി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ബിഇ,​ബി​ടെ​ക് ഡി​ഗ്രി​യു​ള​ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. സ​ർ​ക്കാ​ർ സ്പോ​ൺ​സേ​ർ​ഡ് വി​ഭാ​ഗ​ത്തി​ലും സീ​റ്റൊ​ഴി​വു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് wwwt.plc.gecbh.ac.in/www.gecbh.ac.in ഫോ​ൺ 7736136161, 9995527866. സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡി​സം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 9.30ന് ​കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.