പ്ര​സ​വ ശ​സ്ത്ര​ക്രി​യ നടത്തിയ യുവതിയുടെ ​വ​യ​റ്റി​ൽ പ​ഞ്ഞി​ക്കെ​ട്ട്
Friday, November 27, 2020 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ വ​യ​റ്റി​ൽ മ​റ​ന്നു​വ​ച്ച പ​ഞ്ഞി​ക്കെ​ട്ട് വീ​ണ്ട ും ശ​സ്ത്ര​ക്രി​യ ന​ട​ത്തി പു​റ​ത്തെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് ആ​ശു​പ​ത്രി​യി​ലാ​ണ് ഗു​രു​ത​ര ചി​കി​ത്സാ പി​ഴ​വു​ണ്ടായ​ത്. വ​ലി​യ​തു​റ സ്വ​ദേ​ശി റി​യാ​സി​ന്‍റെ ഭാ​ര്യ അ​ൽ​ഫി​ന അ​ലി​യാ​ണ് (23) ഡോ​ക്ട​ർ​മാ​ർ​ക്കു സം​ഭ​വി​ച്ച കൈ​പ്പി​ഴ​യെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​യ​ത്.
ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് ര​ണ്ടാമ​ത്തെ പ്ര​സ​വ​ത്തി​നാ​യി അ​ൽ​ഫി​ന​യെ തൈ​ക്കാ​ട് സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. നാ​ലാം തീ​യ​തി സി​സേ​റി​യ​ൻ ന​ട​ത്തി കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തു.
ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം വേ​ദ​ന കു​റ​വി​ല്ലാ​തെ വ​ന്ന​തോ​ടെ ഡോ​ക്ട​റെ ക​ണ്ടെ ങ്കി​ലും കു​ഴ​പ്പ​മി​ല്ലെ​ന്ന് പ​റ​ഞ്ഞു. ഒ​ൻ​പ​തി​ന് ഡി​സ്ചാ​ർ​ജാ​യി വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും വ​യ​റു​വേ​ദ​ന​യ്ക്ക് ശ​മ​ന​മു​ണ്ട ായി​ല്ല. ആ​ശു​പ​ത്രി​വി​ട്ട അ​ൽ​ഫീ​ന​ക്കു എ​ഴു​ന്നേ​റ്റി​രി​ക്കാ​ൻ പോ​ലു​മാ​കാ​ത്ത അ​വ​സ്ഥ​യാ​യി. ഇ​തോ​ടെ ഫോ​ർ​ട്ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ൽ​ഫി​ന​യെ സ്കാ​നിം​ഗി​നു വി​ധേ​യ​യാ​ക്കി​യ​പ്പോ​ഴാ​ണ് വ​യ​റി​നു​ള്ളി​ൽ പ​ഞ്ഞി​ക്കെ​ട്ട് ക​ണ്ടെ ത്തി​യ​ത്. വ​യ​റി​ൽ അ​ണു​ബാ​ധ​യു​ള്ള​താ​യി ക​ണ്ടെ ത്തി​യ​തി​നെ തു​ട​ർ​ന്ന് എ​സ്എ​ടി ആ​ശു​പ​ത്രി​ലെ​ത്തി​ച്ച​പ്പോ​ൾ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. ആ​ദ്യം കീ ​ഹോ​ൾ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഇ​തോ​ടെ വ​യ​റു​കീ​റി പ​ഞ്ഞി​ക്കെ​ട്ട് പു​റ​ത്തെ​ടു​ത്തു. തൈ​ക്കാ​ട് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ പി​ഴ​വ് വ്യ​ക്ത​മാ​യ​തോ​ടെ യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യി​ച്ചെ​ങ്കി​ലും തെ​ളി​വു​മാ​യി വ​രാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞെ​ന്ന് യു​വ​തി​യു​ടെ പി​താ​വ് അ​ലി പ​റ​ഞ്ഞു.
യു​വ​തി​യു​ടെ കു​ടും​ബം ത​ന്പാ​നൂ​ർ പോലീ​സി​ൽ പ​രാ​തി ന​ൽ​കി​. പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ത​ന്പാ​നൂ​ർ പോ​ലീസ് അ​റി​യി​ച്ചു.
സം​ഭ​വ​ത്തി​ൽ ഡി​എം​ഒ റി​പ്പോ​ർ​ട്ട് തേ​ടി. എ​ന്നാ​ൽ, പ​രാ​തി​ക്കാ​രി​യും കു​ടും​ബ​വും പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും വി​ഷ​യ​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട ് ഡോ. ​പ്രീ​തി ജെ​യിം​സ് പ​റ​ഞ്ഞു.