പരാതിക്കാരന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ധി​ക്ഷേ​പം: ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി
Friday, November 27, 2020 11:32 PM IST
കാ​ട്ടാ​ക്ക​ട : നെ​യ്യാ​ർ ഡാം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി​എ​ത്തി​യ ആ​ളെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി. അ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​യാ​യ സു​ദേ​വ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ, വ​നി​താ ക​മ്മീ​ഷ​ൻ, പോ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.
സം​ഭ​വ​ത്തി​ൽ ക​ടു​ത്ത മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി​യെ​ന്ന് ഇ​ര​യാ​യ ക​ള്ളി​ക്കാ​ട് പ​ള്ളി​വേ​ട്ട സി​ന്ധു ഭ​വ​നി​ൽ സി. ​സു​ദേ​വ​ൻ പ​റ​ഞ്ഞു.
ഗ്രേ​ഡ് എ​സ് ഐ ​ത​നി​ക്കു നേ​രെ ആ​ക്രോ​ശം ഉ​യ​ർ​ത്തു​മ്പോ​ൾ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ്ഥ​ല​ത്തു ഉ​ണ്ടാ​യി​ട്ടും പു​റ​ത്തി​റ​ങ്ങി വ​രു​ക​യോ സം​ഭ​വ​ത്തെ കു​റ​ച്ചു അ​ന്വേ​ഷി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച്ച​യാ​ണ് നെ​യ്യാ​ർ ഡാം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ഗോ​പ​കു​മാ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ പ​രാ​തി​ക്കാ​ര​നെ അ​ധി​ക്ഷേ​പി​ക്കു​ന്ന വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്.
തു​ട​ർ​ന്ന് വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഡി​ജി​പി ഗ്രേ​ഡ് എ​സ് ഐ ​ഗോ​പ​കു​മാ​റി​നെ ഇ​ടു​ക്കി കു​ട്ടി​ക്കാ​ന​ത്തേ​യ്ക്ക് സ്ഥ​ലം മാ​റ്റു​ക​യും സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ഡി​ഐ​ജി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
ആ​രോ​പ​ണ​ങ്ങ​ളി​ൽ ക​ഴ​ന്പി​ല്ലെ​ന്നും മ​ന​പൂ​ർ​വം പ്ര​കോ​പ​ന​മു​ണ്ടാ​ക്കി വീ​ഡി​യോ ചി​ത്രീ​ക​ര​ണം​ന​ട​ത്തി​യ​തെ​ന്നു​മാ​ണ് നെ​യ്യാ​ർ ഡാം ​പോ​ലീ​സ് പ​റ​യു​ന്ന​ത്.​എ​ന്നാ​ൽ ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​തു​വ​രെ രം​ഗ​ത്തു എ​ത്തി​യി​ല്ല.​വ്യാ​ഴാ​ഴ്ച സ്ഥ​ലം മാ​റ്റം ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത് മു​ത​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫാ​ണ്.