മാ​റ​ന​ല്ലൂ​രി​ൽ കു​രി​ശ​ടി​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണ​ ശ്ര​മം,പെ​ട്ടി​ക്ക​ട കു​ത്തി​പ്പൊ​ളി​ച്ച് ക​വ​ർ​ച്ച; പ്ര​തി ക​സ്റ്റ​ഡി​യി​ൽ
Friday, November 27, 2020 12:01 AM IST
കാ​ട്ടാ​ക്ക​ട: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ന്‍റെ നീ​റ​മ​ൺ​കു​ഴി​യി​ലു​ള്ള കു​രി​ശ​ടി​യു​ടെ പു​റ​കി​ല​ത്തെ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണ​ശ്ര​മം. തൊ​ട്ട​ടു​ത്ത പെ​ട്ടി​ക്ക​ട കു​ത്തി​പ്പൊ​ളി​ച്ച് എ​മ​ർ​ജ​ൻ​സി ലൈ​റ്റും, മു​ന്നൂ​റ് രൂ​പ​യോ​ളം വ​രു​ന്ന നാ​ണ​യ​ത്തു​ട്ടു​ക​ളും ക​വ​ർ​ന്നു. സ​മീ​പ​വാ​സി​യാ​യ യു​വാ​വ് മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ​താ​യി സൂ​ച​ന. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്.
തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ പു​ല​ർ​ച്ചെ ലൈ​റ്റു​ക​ൾ ഓ​ഫ് ചെ​യ്യാ​നെ​ത്തി​യ മ​ല​ങ്ക​ര സ​ഭ ജീ​വ​ന​ക്കാ​ര​നാ​യ രാ​ജ​നാ​ണ് കു​രി​ശ​ടി​യു​ടെ മെ​യി​ൻ സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രി​ക്കു​ന്ന​താ​യി ക​ണ്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ റോ​ഡു​വ​ക്കി​ലു​ള്ള ഒ​റ്റ​മു​റി കു​രി​ശ​ടി​യു​ടെ പി​ന്നി​ലെ വാ​തി​ൽ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​താ​യി ക​ണ്ടു. ര​ണ്ട് പൂ​ട്ടു​ക​ൾ ഉ​ള്ള​തി​ൽ ഒ​രെ​ണ്ണം പൊ​ട്ടി​ച്ച് നി​ല​ത്തി​ട്ടി​രു​ന്നു. മ​റ്റേ​ത് പൊ​ളി​ക്കാ​ൻ നോ​ക്കി​യെ​ങ്കി​ലും ന​ട​ന്നി​ട്ടി​ല്ല. വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​രും വി​ശ്വാ​സി​ക​ളും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. ഇ​തി​നി​ടെ തൊ​ട്ട​ടു​ത്ത പെ​ട്ടി​ക്ക​ട ഉ​ട​മ​യും സ്ഥ​ല​വാ​സി​യു​മാ​യ ജൈ​ന​മ്മ ത​ന്‍റെ ക​ട പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി. ഇ​വി​ടെ​നി​ന്നും 300 രൂ​പ​യോ​ളം വ​രു​ന്ന നാ​ണ​യ​ങ്ങ​ളും, 500 രൂ​പ​ക്ക് മേ​ൽ വി​ല​വ​രു​ന്ന എ​മ​ർ​ജ​ൻ​സി ലൈ​റ്റും ക​വ​ർ​ന്നി​ട്ടു​ണ്ട്.
പെ​ട്ടി​ക്ക​ട​യു​ടെ മു​ന്നി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു ഇ​യ​ർ​ഫോ​ൺ ക​ണ്ടു​കി​ട്ടി. ഇ​ത് സ്ഥ​ല​ത്തെ​ത്തി​യ മാ​റ​ന​ല്ലൂ​ർ പോ​ലീ​സി​ന് കൈ​മാ​റി. കു​രി​ശ​ടി സ്ഥി​തി​ചെ​യ്യു​ന്ന ഭാ​ഗം ന​രു​വാ​മൂ​ട് പോ​ലീ​സ് പ​രി​ധി​യി​ലാ​യ​തി​നാ​ൽ അ​വ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വ് ശേ​ഖ​രി​ച്ചു. ഇ​യ​ർ​ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ കു​റി​ച്ചു​ള്ള സൂ​ച​ന കി​ട്ടി​യ​തോ​ടെ​യാ​ണ് യു​വാ​വി​നെ മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.
അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും.