സ​മ്പൂ​ര്‍​ണ ശ്ര​വ​ണ സൗ​ഹൃ​ദ ജി​ല്ല​യാ​യി തിരുവനന്തപുരം
Wednesday, November 25, 2020 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ സ​മ്പൂ​ര്‍​ണ ശ്ര​വ​ണ സൗ​ഹൃ​ദ ജി​ല്ല​യാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ പ്ര​സ​വ ചി​കി​ത്സ​യു​ള്ള എ​ല്ലാ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ന​വ​ജാ​ത ശി​ശു​ക്ക​ളെ ഇ​നി മു​ത​ല്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കേ​ള്‍​വി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. ന​വ​ജാ​ത ശി​ശു​ക്ക​ളി​ല്‍ ശ്ര​വ​ണ വൈ​ക​ല്യം നേ​ര​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​ലൂ​ടെ കു​റ​ഞ്ഞ ചെ​ല​വി​ല്‍ ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​ന്‍ സാ​ധി​ക്കും. മാ​ത്ര​മ​ല്ല ശ്ര​വ​ണ വൈ​ക​ല്യം മൂ​ല​മു​ണ്ടാ​കു​ന്ന മാ​ന​സി​ക വ​ള​ര്‍​ച്ചാ മു​ര​ടി​പ്പ് ത​ട​യാ​നും ഇ​തി​ലൂ​ടെ ക​ഴി​യും.
ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​എ​സ്. ഷി​നു, ഡി​പി​എം ഡോ. ​പി.​വി.​അ​രു​ണ്‍, ജി​ല്ലാ ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​ദി​വ്യ സ​ദാ​ശി​വ​ന്‍, ഹി​യ​റിം​ഗ് സ്‌​ക്രീ​നിം​ഗ് ജി​ല്ല കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​കെ. എ​സ്. പ്ര​വീ​ണ്‍, ഇ​ന്ത്യ​ന്‍ അ​ക്കാ​ദ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ബെ​ന്ന​റ്റ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.