പ​ള്ളി​ച്ച​ൽ ഡി​വി​ഷ​നിൽ പോ​രാ​ട്ടം മു​റു​കു​ന്നു
Wednesday, November 25, 2020 12:01 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: സി​റ്റിം​ഗ് സീ​റ്റ് നി​ല​നി​ർ​ത്താ​നാ​യി യു​ഡി​എ​ഫും പി​ടി​ച്ചെ​ടു​ക്കാ​നാ​യി എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ് പ​ള്ളി​ച്ച​ൽ ഡി​വി​ഷ​നി​ൽ പ്ര​ധാ​ന മ​ത്സ​രം ന​ട​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി ര​ണ്ടു ത​വ​ണ വി​ജ​യി​ച്ച സീ​റ്റു നി​ല​നി​ർ​ത്താ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഇ​തേ ഡി​വി​ഷ​നി​ൽ 2010ൽ ​വി​ജ​യി​ച്ച ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ. ബൈ​ജു (46)വി​നെ​യാ​ണ് യു​ഡി​എ​ഫ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.
കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ നി​ന്ന് യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ, സ്റ്റു​ഡ​ന്‍റ്സ് കൗ​ണ്‍​സി​ൽ അം​ഗം, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ച​രി​ത്ര​ത്തി​ൽ ബി​രു​ദ​മു​ണ്ട്.
ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അം​ഗ​മാ​യി​രു​ന്ന സി​പി​ഐ​യി​ലെ വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​നെ (57)യാ​ണ് എ​ൽ​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യ​ത്. സി​പി​ഐ ജി​ല്ലാ എ​ക്സി​കു​ട്ടീ​വ് അം​ഗ​മാ​യ അ​ദ്ദേ​ഹം പ്ര​തീ​ക്ഷ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ്, ര​ക്ത​ദാ​ന ഫോ​റം ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു. ര​ക്ത​ബാ​ഗ് നി​ർ​മാ​താ​ക്ക​ളാ​യ ടെ​റു​വോ പെ​ൻ​പോ​ളി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ദ്ദേ​ഹം അ​വി​ട​ത്തെ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ പോ​ളി​ടെ​ക്നി​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം മൂ​ന്നു​വ​ർ​ഷം സൈ​നി​ക സേ​വ​നം അ​നു​ഷ്ഠി​ച്ചു. വി​ള​പ്പി​ൽ​ശാ​ല ച​വ​ർ ഫാ​ക്ട​റി സ​മ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടെ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു.
ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സു​പ​രി​ചി​ത​നു​മാ​യ മു​ക്കം​പാ​ല​മൂ​ട് ബി​ജു​വി​നെ (48)യാ​ണ് ബി​ജെ​പി രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തേ ഡി​വി​ഷ​നി​ൽ ബി​ജെ​പി​യു​ടെ മു​ൻ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു.
ആ​ർ​എ​സ്എ​സി​ലൂ​ടെ പൊ​തു പ്ര​വ​ർ​ത്ത​ന രം​ഗ​ത്തു വ​ന്ന അ​ദ്ദേ​ഹം യു​വ​മോ​ർ​ച്ച യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, ബി​ജെ​പി വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ദ​വി​ക​ളും യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടേ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്േ‍​റ​യും പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. വി​ള​പ്പി​ലി​ലെ 20, വി​ള​വൂ​ർ​ക്ക​ലി​ലെ 17, പ​ള്ളി​ച്ച​ലി​ലെ 11, മ​ല​യി​ൻ​കീ​ഴി​ലെ അ​ഞ്ച് വാ​ർ​ഡു​വീ​തം ഉ​ൾ​പ്പെ​ടെ 53 വാ​ർ​ഡു​ക​ളാ​ണ് ഈ ​ഡി​വി​ഷ​ലു​ള്ള​ത്.