350 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്
Wednesday, November 25, 2020 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന​ലെ ജി​ല്ല​യി​ൽ 350 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 441 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 4,520 പേ​രാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ല്‍ നാ​ലു പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. പു​ന്ന​മൂ​ട് സ്വ​ദേ​ശി​നി ആ​ലീ​സ് (64), പ​ഴ​യ​ക​ട സ്വ​ദേ​ശി വി​ന്‍​സെ​ന്‍റ് രാ​ജ് (63), പ​ത്താം​ക​ല്ല് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹു​സൈ​ന്‍ (65), വ​ര്‍​ക്ക​ല സ്വ​ദേ​ശി​നി ഇ​ന്ദി​ര (65) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണു കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 265 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ല്‍ മൂ​ന്നു​പേ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്നു ജി​ല്ല​യി​ല്‍ 1,605 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
ഇ​വ​ര​ട​ക്കം ആ​കെ 26,456 പേ​ര്‍ വീ​ടു​ക​ളി​ലും 133 പേ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ഇ​ന്ന​ലെ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 1,631 പേ​ര്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ നി​രീ​ക്ഷ​ണ​കാ​ലം പൂ​ര്‍​ത്തി​യാ​ക്കി.