അ​ത്താ​ഴ​മം​ഗ​ല​വും വ​ഴു​തൂ​രും ആ​ര്‍​ക്കൊ​പ്പം...
Wednesday, November 25, 2020 12:01 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ന​ഗ​ര​സ​ഭ മു​ന്‍ വൈ​സ് ചെ​യ​ര്‍​മാ​നും മു​ന്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണും ജ​ന​വി​ധി തേ​ടു​ന്ന വാ​ര്‍​ഡു​ക​ളി​ല്‍ മ​ത്സ​ര​ത്തി​ന് വീ​റും വാ​ശി​യും വ​ര്‍​ധി​ച്ചു. ക​വ​ളാ​കു​ള​ത്തെ പ​ഴ​യ ത​ട്ട​ക​ത്തി​ല്‍ നി​ന്നും അ​ത്താ​ഴ​മം​ഗ​ല​ത്തേ​യ്ക്കാ​ണ് ഇ​ക്ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ ഷി​ബു ചു​വ​ടു മാ​റ്റി​യ​ത്. ക​വ​ളാ​കു​ള​വും അ​ത്താ​ഴ​മം​ഗ​ല​വും ഷി​ബു​വി​നെ പ​ല​വ​ട്ടം തു​ണ​ച്ചി​ട്ടു​ണ്ട്. എ​ല്‍​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റ് കൂ​ടി​യാ​ണ് അ​ത്താ​ഴ​മം​ഗ​ലം. യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ര്‍​ഥി ക്രി​സ് ബോ​സ് ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്. ഈ ​വാ​ര്‍​ഡ് അ​ട്ടി​മ​റി​യി​ലൂ​ടെ സ്വ​ന്ത​മാ​ക്കു​ക​യാ​ണ് ക്രി​സ് ബോ​സി​ന്‍റെ നി​യോ​ഗം. പ​രി​ച​യ സ​ന്പ​ന്ന​നാ​യ ഷി​ബു​വി​നെ​തി​രെ​യു​ള്ള പോ​രാ​ട്ടം പ​ക്ഷെ, യു​ഡി​എ​ഫ് അ​ത്ര നി​സാ​ര​മാ​യി കാ​ണു​ന്നു​മി​ല്ല. പ​ട്ടി​ക​ജാ​തി മോ​ര്‍​ച്ച നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യ ജി​ഷ്ണു​വാ​ണ് അ​ത്താ​ഴ​മം​ഗ​ല​ത്തെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി.
യു​ഡി​എ​ഫി​ന്‍റെ മു​ന്‍ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​ഡ്വ. എ​ല്‍.​എ​സ് ഷീ​ല സ്ഥാ​നാ​ര്‍​ഥി​യാ​യി മാ​റ്റു​ര​യ്ക്കു​ന്ന വ​ഴു​തൂ​ര്‍ വാ​ര്‍​ഡി​ലും പോ​രാ​ട്ടം ക​ടു​ക​ട്ടി​യാ​യി. വ​ഴു​തൂ​രി​ലെ സി​റ്റിം​ഗ് കൗ​ണ്‍​സി​ല​ര്‍ കൂ​ടി​യാ​ണ് ഷീ​ല. അ​നി​ല​കു​മാ​രി​യാ​ണ് ഇ​വി​ടെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ജി. ​സു​ധ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ഇ​ക്ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ലെ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി.​എ​സ് സു​നി​ല്‍​കു​മാ​ര്‍, ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ അ​ലി ഫാ​ത്തി​മ, എ​ന്‍.​കെ അ​നി​ത​കു​മാ​രി എ​ന്നി​വ​രും വീ​ണ്ടും ജ​ന​വി​ധി തേ​ടു​ന്നു.