പു​ങ്കും​മൂ​ട് വാ​ർ​ഡി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ടം
Wednesday, November 25, 2020 12:01 AM IST
നെ​ടു​മ​ങ്ങാ​ട്: ക​ഴി​ഞ്ഞ തെ​രെ​ഞ്ഞെ​ട​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ച്ച വാ​ർ​ഡാ​ണ് പു​ങ്കും​മൂ​ട്. 2010ൽ ​ഈ വാ​ർ​ഡി​ലെ കൗ​ൺ​സി​ല​ർ ആ​യി തെ​രഞ്ഞെ​ടു​ക്കപ്പെട്ട പു​ങ്കും​മൂ​ട് അ​ജി​യെയാ​ണ് യു​ഡി​എ​ഫി​നു മു​ൻ തൂ​ക്ക​മു​ള്ള വാ​ർ​ഡി​ൽ കോ​ണ്‍​ഗ്ര​സ് വീ​ണ്ടും മ​ത്സ​രി​പ്പി​ക്കു​ന്ന​ത്.​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ സെ​ക്ര​ട്ട​റി, ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി, കോ​ണ്‍​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്.
വാ​ർ​ഡ് പി​ടി​ച്ചെ​ടു​ക്കാ​ൻ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​യി മ​ത്സ​രി​ക്കു​ന്ന​ത് സി​പി​എം പു​ങ്കും​മൂ​ട് ബ്രാ​ഞ്ച്‌ സെ​ക്ര​ട്ട​റി​യാ​യ ജെ.​ഷി​ബു​വാ​ണ്. ഡി​വൈ​എ​ഫ്ഐ വ​ട്ട​പ്പാ​റ ലോ​ക്ക​ല്‍​ക​മ്മി​റ്റി​അം​ഗം, ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ജി​ല്ലാ​കൗ​ണ്‍​സി​ല്‍ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​ത്തി​ല്‍ ആ​ദ്യ​മാ​ണ്.
ഇ​രു മു​ന്ന​ണി​ക​ൾ​ക്കും വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത് ബി​ജെ​പി​യി​ലെ വി.​വി​ജി​ത്ത് ആ​ണ്. ആ​ര്‍​എ​സ്എ​സി​ലൂ​ടെ പൊ​തു​പ്ര​വ​ര്‍​ത്ത​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യി. യു​വ​മോ​ര്‍​ച്ച ജി​ല്ല സെ​ക്ര​ട്ട​റി, ബി​ജെ​പി പൂ​വ​ത്തൂ​ര്‍ മേ​ഖ​ലാ​പ്ര​സി​ഡ​ന്‍റ്, ബാ​ല​ഗോ​കു​ലം കാ​ര്യ​ദ​ര്‍​ശി എ​ന്നീ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ക്കു​ന്നു.
മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളും വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ടു വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന തി​ര​ക്കി​ലാ​ണ്.