ട​വ​ര്‍ വാ​ർ​ഡിൽ വ​നി​ത​ക​ളു​ടെ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം
Tuesday, November 24, 2020 11:56 PM IST
നെ​ടു​മ​ങ്ങാ​ട്: ട​വ​ർ വാ​ർ​ഡി​ൽ ഇ​ക്കു​റി വ​നി​ത​ക​ളു​ടെ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. നി​ല​വി​ൽ യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് വാ​ർ​ഡി​ൽ സീ​റ്റ് നി​ല നി​ർ​ത്താ​ൻ കോ​ണ്‍​ഗ്ര​സി​ലെ ത​ങ്കി മ​ണി​ക​ണ്ഠ​ന്‍ മ​ത്സ​രി​ക്കു​ന്നു. എ​ഡി​എ​സ് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍. മാ​ട​ന്‍​കാ​വ് കു​ടും​ബ​ശ്രീ പ്ര​സി​ഡ​ന്‍റ് എ​കെ​ടി​എ വെ​മ്പാ​യം മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​ത്സ​ര​രം​ഗ​ത്ത് ആ​ദ്യ​മാ​ണ്.
സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​യി മ​ത്സ​രി​ക്കു​ന്ന​ത് സി​പി​എം പൂ​വ​ത്തൂ​ര്‍ ബ്രാ​ഞ്ച് അം​ഗ​മാ​യ പി.​ആ​ര്‍.​ചി​ത്ര​യാ​ണ്. പൂ​വ​ത്തൂ​ർ ഗ​വ.​എ​ല്‍​പി​എ​സി​ലെ അ​ധ്യാ​പ​ക ര​ക്ഷ​ക​ര്‍​തൃ​സ​മി​തി അം​ഗം, വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ലെ​ത്തി. ഡി​വൈ​എ​ഫ് ഐ നെ​ടു​മ​ങ്ങാ​ട് ഏ​രി​യ ക​മ്മ​ി റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു . എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ആ​യി മ​ത്സ​രി​ക്കു​ന്ന​ത് ബി​ജെ​പി നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി താ​രാ ജ​യ​കു​മാ​ര്‍ ആ​ണ്. 2010ൽ ​ഈ വാ​ർ​ഡി​ലെ കൗ​ൺ​സി​ല​ർ ആ​യി​രി​ന്നു. മ​ഹി​ളാ​മോ​ര്‍​ച്ച നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ്, പൂ​വ​ത്തൂ​ര്‍ ഭ​ദ്ര​കാ​ളീ​ക്ഷേ​ത്ര​ത്തി​ലെ മാ​തൃ​സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.
2010 ലെ ​വി​ജ​യം ആ​വ​ർ​ത്തി​ച്ചു വാ​ർ​ഡ് തി​രി​ച്ചു പി​ടി​ക്കാ​നാ​ണ് എ​ൻ​ഡി​എ നീ​ക്കം .