മൊ​ബൈ​ല്‍ ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: പ്ര​തി​ക​ൾ പി​ടി​യി​ൽ
Tuesday, November 24, 2020 11:56 PM IST
ക​ഴ​ക്കൂ​ട്ടം : ക​ഠി​നം​കു​ളം മ​ര്യ​നാ​ട് ജം​ഗ്‌​ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ൺ ക​ട കു​ത്തി​ത്തു​റ​ന്ന് ഫോ​ണു​ക​ളും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ നാ​ലു​പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ ക​ഠി​നം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി. പൂ​ന്തു​റ സ്വ​ദേ​ശി​ക​ളാ​യ സു​നി​ല്‍ സൈ​മ​ണ്‍ (23), റോ​ഷ​ന്‍ (23), സു​രേ​ഷ് (19), അ​ജി​ത് (18), പ്ര​ശാ​ന്ത് (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​ര​ണ്ടാ​ഴ്ച​ക്ക് മു​ൻ​പാ​ണ് രാ​ജു ക​മ്മ്യൂ​ണി​ക്കേ​ഷ​നി​ൽ മോ​ഷ​ണം ന​ട​ന്ന​ത്.
16 മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ഷോ​പ്പി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 30,000 രൂ​പ, ക​ട​യി​ല്‍ വി​ല്പ​ന​യ്ക്കാ​യി​വ​ച്ചി​രു​ന്ന നി​ര​വ​ധി സിം ​കാ​ര്‍​ഡു​ക​ളും ഷോ​പ്പി​ല്‍ സു​ര​ക്ഷ​യ്ക്കാ​യി സ്ഥാ​പി​ച്ചി​രു​ന്ന സി​സി ടി​വി സം​വി​ധാ​ന​വും ഹാ​ര്‍​ഡ് ഡി​സ്കും തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​യി മോ​ഷ്ടാ​ക്ക​ള്‍ മോ​ഷ്ടി​ച്ചി​രു​ന്നു . മോ​ഷ​ണം ക​ഴി​ഞ്ഞ​യു​ട​നെ​ത​ന്നെ വ്യാ​ജ ന​മ്പ​ർ പ​തി​ച്ച കാ​റി​ൽ പ്ര​തി​ക​ൾ ക​ർ​ണാ​ട​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ തി​രി​ച്ച​റി​ഞ്ഞ​ത് തു​ട​ർ​ന്ന് ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി എ​സ് .വൈ ​സു​രേ​ഷ്, ക​ഠി​നം​കു​ളം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ച്ച്.​എ​ൽ സ​ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.