ചെറുപാർട്ടികൾക്ക് കാലുറയ്ക്കാത്ത മ​ല​യി​ൻ​കീ​ഴി​ൽ പോ​രാ​ട്ട​ത്തി​ന്‍റെ ദി​ന​ങ്ങ​ൾ
Monday, November 23, 2020 11:53 PM IST
കാ​ട്ടാ​ക്ക​ട: എ​ഴു​ത്ത​ച്ഛ​നും സം​വ​ത്സ​ര​ങ്ങ​ൾ​ക്ക് ഭ​ഗ​വ​ത് ഗീ​ത മു​മ്പ് മ​ല​യാ​ള​ത്തി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ മാ​ധ​വ​ക​വി​ക​ളു​ടെ ജ​ന്മം കൊ​ണ്ട് ച​രി​ത്ര പ്ര​സി​ദ്ധ​മാ​ണ് മ​ല​യി​ൻ​കീ​ഴ്. കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്രം. ത​ല​സ്ഥാ​ന ന​ഗ​രി​യോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ൾ​നാ​ടു​ക​ളി​ൽ വി​ക​സ​നം പേ​രി​നു പോ​ലു​മെ​ത്താ​ത്ത സ്ഥ​ല​ങ്ങ​ൾ ഇ​പ്പോ​ഴും നി​ര​വ​ധി. നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്ഥാ​നം കൂ​ടി​യാ​ണ് മ​ല​യി​ൻ​കീ​ഴ്.
മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​നെ ര​ണ്ടു മേ​ഖ​ല​ക​ളാ​യാ​ണ് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ചി​ത്രീ​ക​രി​ക്കു​ന്ന​ത്. മ​ല​യി​ൻ​കീ​ഴ് മേ​ഖ​ല​യി​ലും മ​റു​കി​ൽ മേ​ഖ​ല​യും. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ 90 ശ​ത​മാ​ന​വും മ​ല​യി​ൻ​കീ​ഴ് മേ​ഖ​ല​യി​ലെ​ത്തു​ന്ന​മ്പോ​ൾ 10 ശ​ത​മാ​നം മാ​ത്ര​മാ​ണ് മ​റു​കി​ൽ മേ​ഖ​ല​യ്ക്കു​ള്ള​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ ശു​ചി​ത്വ​ഗ്രാ​മം സു​ന്ദ​ര​ഗ്രാ​മം പ​ദ്ധ​തി പാ​ടെ പാ​ളി. എ​ന്നാ​ൽ വി​ക​സ​ന​ത്തി​ൽ കി​ട്ടി​യ ഫ​ണ്ട് പ്ര​കാ​രം മു​ഴു​വ​ൻ തു​ക​യും വി​നി​യോ​ഗി​ച്ചെ​ന്ന് ഭ​ര​ണ​പ​ക്ഷം പ​റ​യു​മ്പോ​ൾ കി​ട്ടി​യ ഫ​ണ്ടു പോ​ലും വി​നി​യോ​ഗി​ച്ചി​ല്ല എ​ന്നാ​ണ് പ്ര​തി​പ​ക്ഷം പ​റ​യു​ന്ന​ത്.
മു​ന്ന​ണി മാ​റ്റ​ത്തി​ന്‍റെ കാ​റ്റ് മാ​റി​മാ​റി വീ​ശു​ന്ന മ​ല​യി​ൻ​കീ​ഴി​ൽ മ​ത്സ​രം ക​ടു​ത്ത​താ​കു​മെ​ന്നു​റ​പ്പാ​ണ്. നി​ല​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്ന​ര​വ​ർ​ഷ​മാ​യി ഭ​ര​ണം കോ​ൺ​ഗ്ര​സി​നാ​ണ്. അ​തി​നു മു​ൻ​പ് ഭ​ര​ണം എ​ൽ​ഡി​എ​ഫി​നാ​യി​രു​ന്നു. 20 അം​ഗ പ​ഞ്ചാ​യ​ത്തി​ൽ സി​പി​എ​മ്മി​നും കോ​ൺ​ഗ്ര​സി​നും എ​ട്ടു​വീ​തം അം​ഗ​ങ്ങ​ളും ജ​ന​താ​ദ​ളി​ന് ര​ണ്ടും ബി​ജെ​പി​ക്ക് ര​ണ്ടും എ​ന്ന​താ​യി​രു​ന്നു ക​ക്ഷി​നി​ല. ഇ​തി​ൽ ജ​ന​താ​ദ​ളി​ലെ ഒ​രം​ഗം എ​ൽ​ഡി​എ​ഫി​ലേ​ക്കും വ​നി​താ അം​ഗം യു​ഡി​എ​ഫി​ലേ​ക്കും മാ​റി. ഇ​തോ​ടെ തു​ല്യ​ശ​ക്തി​ക​ളാ​യി യു​ഡി​എ​ഫും, എ​ൽ​ഡി​എ​ഫും തു​ട​ർ​ന്ന​പ്പോ​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​യും തീ​രു​മാ​നി​ച്ച​ത്.
യു​ഡി​എ​ഫ് മു​ന്ന​ണി​യി​ലാ​യി​രു​ന്ന ജ​ന​താ​ദ​ൾ-​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റു​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു ന​ൽ​കാ​ത്ത​തി​നാ​ൽ പാ​ർ​ട്ടി തീ​രു​മാ​ന​മ​നു​സ​രി​ച്ച് അം​ഗ​മാ​യ എ​സ്.​ച​ന്ദ്ര​ൻ​നാ​യ​ർ എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്നു. തു​ട​ർ​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പ്ര​സി​ഡ​ന്‍റാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സി​പി​എ​മ്മി​ലെ ശ്രീ​ക​ല​യെ​യും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്തു. ആ​റു​മാ​സ​ത്തി​നു ശേ​ഷം കോ​ൺ​ഗ്ര​സ് ന​ൽ​കി​യ അ​വി​ശ്വാ​സം പാ​സാ​യെ​ങ്കി​ലും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ച​ന്ദ്ര​ൻ​നാ​യ​ർ വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ജ​ന​താ​ദ​ളി​ൽ​നി​ന്ന് യു​ഡി​എ​ഫി​ലെ​ത്തി​യ സ​രോ​ജി​നി അ​മ്മ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
മൂ​ന്നു​വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും കോ​ൺ​ഗ്ര​സ് ന​ൽ​കി​യ അ​വി​ശ്വാ​സ​ത്തി​ൽ സി​പി​എ​മ്മി​ൽ​നി​ന്നു കൂ​റു​മാ​റി​യ മൂ​ന്നാം വാ​ർ​ഡ് അം​ഗം ശ്രീ​ക​ല കോ​ൺ​ഗ്ര​സി​നെ പി​ന്തു​ണ​ച്ച​തോ​ടെ കോ​ൺ​ഗ്ര​സി​ലെ എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ പ്ര​സി​ഡ​ന്‍റാ​യി.
എ​ൻ​ഡി​എ​യി​ൽ ബി​ജെ​പി എ​ല്ലാ സീ​റ്റി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ട്. നി​ല​വി​ലെ അം​ഗ​ങ്ങ​ളാ​യ അ​ജി​കു​മാ​റും ഇ​ന്ദു​ലേ​ഖ​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. സി​പി​എം.14, എ​ൽ​ജെ​ഡി മൂ​ന്ന്, സി​പി​ഐ ര​ണ്ട്, ജ​ന​താ​ദ​ൾ -എ​സ് ഒ​ന്ന്. സി​പി​എം നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യി​ൽ അം​ഗ​മാ​യി​രു​ന്ന വി.​എ​സ്.​ശ്രീ​കാ​ന്തി​നെ മാ​ത്ര​മാ​ണ് മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹം അ​ണ​പ്പാ​ട് വാ​ർ​ഡി​ൽ സ്ഥാ​നാ​ർ​ഥി​യാ​ണ്. . ഒ​ന്നാം വാ​ർ​ഡി​ൽ സി​പി​എം. സ്വ​ത​ന്ത്ര​മാ​യി മ​ത്സ​രി​ക്കാ​നാ​ണ് സാ​ധ്യ​ത. മൂ​ന്നു​ത​വ​ണ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ മേ​ഴ്‌​സി​യേ​യും ഇ​ത്ത​വ​ണ പാ​ർ​ട്ടി മ​ത്സ​ര​ത്തി​നി​റ​ക്കി​യി​ട്ടു​ണ്ട്. യു​ഡി​എ​ഫി​ൽ എ​ല്ലാ സീ​റ്റി​ലും കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കും.
തെ​ര​ഞ്ഞെ​ടു​പ്പ്
ക​ൺ​വ​ൻ​ഷ​ൻ
വി​തു​ര: ഹെ​ഡ്‌​ലോ​ഡ് ആ​ൻ​ഡ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) തൊ​ളി​ക്കോ​ട് മേ​ഖ​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി. ​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ബ്ദു​ൾ ഹ​മീ​ദ്‌ അ​ധ്യ​ക്ഷ​നാ​യി. എ​ൻ. എം. ​സാ​ലി, ഷാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.