മതിലുകൾ മനോഹരമാക്കി വ്യത്യസ്തമായൊരു പ്രചാരണം
Monday, November 23, 2020 11:53 PM IST
കാ​ട്ടാ​ക്ക​ട : സ്ഥാനാർഥികൾക്ക്ചു​മ​രെ​ഴു​ത്തു​ക​ളായിരുന്നു പഴയ കാ​ല​ത്ത് പ്രധാന പ്രചാരണ മാർഗം. പി​ന്നീ​ട് ഫ്ല​ക്സും സാ​മൂ​ഹ്യ​മാ​ധ്യ​മ​വും ആ ​സ്ഥാ​നം ഏ​റ്റെ​ടു​ത്തു. ഇ​പ്പോ​ൾ ഫ്ള​ക്സ് പ​ടി​ക്കു​പു​റ​ത്ത്. പു​തു​ജീ​വ​ൻ​വ​ച്ച ചു​മ​രെ​ഴു​ത്തി​ലൂ​ടെ വി​ജ​യ​പാ​ത തേ​ടു​ക​യാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി ഷി​ബു. വെ​റും എ​ഴു​ത്ത​ല്ല. പു​ത്ത​ൻ ആ​ശ​യ​ങ്ങ​ളും ഗ്രാ​മീ​ണ ഭം​ഗി​യും ചു​വ​രെ​ഴു​ത്തി​ലും പ​രീ​ക്ഷി​ക്കു​ക​യാ​ണ് ഷി​ബു. കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ലെ മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​രു​വി​ക്ക​ര വാ​ർ​ഡി​ലാ​ണ് പു​തി​യ ചി​ന്ത​ക​ളു​മാ​യി ബി​ജെ​പി സ്ഥാ​നാ​ർ​ഥി എ​ത്തി​യി​രി​ക്കു​ന്ന​ത്.

തീ​വ​ണ്ടി​യും വ​ള്ള​വും ക​ലാ​രൂ​പ​ങ്ങ​ളും ഒ​ക്കെ​യാ​യി വോ​ട്ട​ർ​മാ​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ക​യാ​ണ് ഷി​ബു. നേ​മം എം​എ​ൽ​എ ഒ. ​രാ​ജ​ഗോ​പാ​ലി​ന്‍റെ ഡ്രൈ​വ​ർ കൂ​ടി​യാ​ണ് ഷി​ബു.
ചിത്രങ്ങൾ കാ​ണാ​ൻ രാ​ജ​ഗോ​പാ​ൽ എ​ത്തു​ക​യും ചെ​യ്തു.