കു​പ്ര​സി​ദ്ധ ഗു​ണ്ടാ നേ​താ​വ് ആ​റാം ത​വ​ണ ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ൽ
Monday, November 23, 2020 11:53 PM IST
തി​രു​വ​ന​ന്ത​പു​രം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ ആ​റാം ത​വ​ണ​യും ഗു​ണ്ടാ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. മേ​ലാം​കോ​ട് പൊ​ന്നു​മം​ഗ​ലം പു​ത്ത​ൻ വീ​ട്ടി​ൽ മേ​ലാം​കോ​ട് കി​ര​ൺ എ​ന്ന് വി​ളി​ക്കു​ന്ന കി​ര​ൺ (39)നെ​യാ​ണ് നേ​മം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. അ​ഞ്ചു ത​വ​ണ ഗു​ണ്ടാ നി​യ​മ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ക​ഴി​ഞ്ഞി​ട്ടു​ള്ള ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം വീ​ണ്ടും ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഡോ.​ദി​വ്യ.​വി.​ഗോ​പി​നാ​ഥ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ർ ഇ​യാ​ളെ “കാ​പ്പാ നി​യ​മ പ്ര​കാ​രം” ഒ​രു വ​ർ​ഷ കാ​ല​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കാ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു.
ഇ​യാ​ൾ​ക്കെ​തി​രെ പൂ​ജ​പ്പു​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ണ്ടു വ​ധ​ശ്ര​മ കേ​സു​ക​ളും, ക​ര​മ​ന സ്റ്റേ​ഷ​നി​ല്‍ വീ​ടാ​ക്ര​മി​ച്ചു ക​വ​ര്‍​ച്ച ന​ട​ത്തി​യ​തും ഗു​ണ്ടാ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു​മാ​യി ര​ണ്ടു കേ​സു​ക​ളും നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വ​ധ​ശ്ര​മം ഗു​ണ്ടാ ആ​ക്ര​മ​ണം, പി​ടി​ച്ചു​പ​റി, ക​ഞ്ചാ​വ് വി​ല്‍​പ്പ​ന എ​ന്നി​വ​യ്ക്ക് ഏ​ഴു കേ​സു​ക​ളും, അ​മ​ര​വി​ള എ​ക്സൈ​സ് സ്റ്റേ​ഷ​നി​ല്‍ ഒ​രു ക​ഞ്ചാ​വ് ക​ട​ത്ത് കേ​സും ഉ​ള്‍​പ്പെ​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ 40 ഓ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് കാ​ര​ക്കാ​മ​ണ്ഡ​പം സ്വ​ദേ​ശി സു​രേ​ഷി​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും അ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ച്ച ചെ​യ്തെ​ടു​ക്കു​ക​യും ചെ​യ്ത​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ളെ നേ​മം എ​സ്എ​ച്ച്ഒ അ​നൂ​പ് കൃ​ഷ്ണ, എ​സ്ഐ ദീ​പു, സി​പി​ഒ മാ​രാ​യ ഗി​രി, ബി​മ​ൽ മി​ത്ര, ഷാ​ഡോ ടീം ​എ​സ്ഐ അ​രു​ൺ, എ​എ​സ്ഐ സാ​ബു, എ​സ്‌​സി​പി​ഒ വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.