ടോ​ട്ട​ൽ ഫോ​ർ യു ​ത​ട്ടി​പ്പ് കേ​സ്: വി​ചാ​ര​ണ ആ​രം​ഭി​ച്ചു
Monday, November 23, 2020 11:47 PM IST
തി​രു​വ​ന​ന്ത​പു​രം: നൂ​റി​ൽ​പ​രം നി​ക്ഷേ​പ​ക​രി​ൽ നി​ന്നും അ​ന്പ​തു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത ടോ​ട്ട​ൽ ഫോ​ർ യു ​നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭി​ച്ചു. ശ​ബ​രി​നാ​ഥും കൂ​ട്ടാ​ളി​ക​ളും കൂ​ടി ത​ന്‍റെ പ​ക്ക​ൽ നി​ന്നും പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് പ​തി​നാ​റു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്ന് കേ​സി​ലെ ഒ​ന്നാം സാ​ക്ഷി​യും മ​ണ്ണ​ന്ത​ല സ്വ​ദേ​ശി​യു​മാ​യ ബി​ന്ദു മൊ​ഴി ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് വി​സ്താ​രം പ​രി​ഗ​ണി​ക്കു​ന്ന​ത്
2007 ഏ​പ്രി​ൽ 30 മു​ത​ൽ 2008 ഓ​ഗ​സ്റ്റ് 20 വ​രെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ടോ​ട്ട് ടോ​ട്ട​ൽ, ഐ ​നെ​സ്റ്റ്,ടോ​ട്ട​ൽ ഫോ​ർ യു ​എ​ന്നീ പേ​രു​ക​ളി​ലാ​യാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ആ​ർ​ബി​ഐ ലൈ​സ​ൻ​സ് ഉ​ണ്ടെ​ന്നും നി​ക്ഷേ​പ തു​ക​യു​ടെ​യും കാ​ലാ​വ​ധി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ 20 മു​ത​ൽ 80 ശ​ത​മാ​നം വ​രെ​യു​ള്ള നി​ക്ഷേ​പ പ​ദ്ധ​തി ഉ​ണ്ടെ​ന്നും കാ​ലാ​വ​ധി കൂ​ടും​തോ​റും വ​ള​ർ​ച്ചാ​നി​ര​ക്കു കൂ​ടു​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത് എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.
ടോ​ട്ട​ൽ ഫോ​ർ യു ​മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ശ​ബ​രി​നാ​ഥ്, നെ​സ്റ്റ് സൊ​ല്യൂ​ഷ​ൻ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ബി​ന്ദു മ​ഹേ​ഷ്, മു​ൻ സി​ഡ്കോ സീ​നി​യ​ർ മാ​നേ​ജ​ർ ച​ന്ദ്ര​മ​തി, ശ​ബ​രീ​നാ​ഥി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി പ്ര​മോ​ദ് ഐ​സ​ക്, രാ​ജ​ൻ, ബി​ന്ദു സു​രേ​ഷ്, കാ​ൻ​വാ​സിം​ഗ് ഏ​ജ​ന്‍റു​മാ​രാ​യ ഹേ​മ​ല​ത, ല​ക്ഷ്മി മോ​ഹ​ൻ തു​ട​ങ്ങി 19 പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.