സ​ഹ​ക​ര​ണ ബാ​ങ്കി​നു ന​ൽ​കി​യ രേ​ഖ​ക​ൾ ദു​രു​പ​യോ​ഗിച്ച് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​താ​യി പ​രാ​തി
Monday, November 23, 2020 11:47 PM IST
പോ​ത്ത​ൻ​കോ​ട് : ലോ​ൺ ആ​വ​ശ്യ​ത്തി​നാ​യി സ​ഹ​ക​ര​ണ ബാ​ങ്കി​ന് ന​ൽ​കി​യ രേ​ഖ​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്ത് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​താ​യി പ​രാ​തി. അ​ണ്ടൂ​ർ​ക്കോ​ണം വാ​ഴ​വി​ള കി​ള​ച്ചു​വി​ള വീ​ട്ടി​ൽ പി.​എ​സ് .അ​നി​ൽ​കു​മാ​റാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ മ​ധു​സൂ​ദ​ന​ൻ​നാ​യ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി. അ​ണ്ടൂ​ർ​കോ​ണം പ​ഞ്ചാ​യ​ത്തി​ലെ കീ​ഴാ​വൂ​ർ വാ​ർ​ഡി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി​ട്ടാ​ണ് വാ​ര​ണാ​ധി​കാ​രി​ക്ക് മു​ന്നി​ൽ അ​നി​ൽ​കു​മാ​ർ അ​റി​യാ​തെ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ബി​ജെ​പി​യ്ക്ക് അ​പ​ര​നാ​ക്കി​യാ​ണ് അ​നി​ൽ​കു​മാ​റി​ന്‍റെ പേ​രി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ മ​ധു​സൂ​ദ​ന​ൻ നാ​മ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കി​ഴാ​വൂ​ർ വാ​ർ​ഡി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​നി​ൽ​കു​മാ​ർ സ്വ​ന്തം പേ​രി​ൽ മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി ഉ​ണ്ടെ​ന്ന​റി​ഞ്ഞ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. അ​പ​ര​നെ ഫോ​ണി​ൽ വി​ളി​ച്ചു അ​ന്വേ​ഷ​ണം ന​ട​ത്തി അ​പ്പോ​ഴാ​ണ് സ്ഥാ​നാ​ർ​ഥി​യാ​യ വി​വ​രം അ​നി​ൽ അ​റി​യു​ന്ന​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​നി​ലി​നെ സ്ഥാ​നാ​ർ​ഥി​യാ​യി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​തും , സ്ഥാ​നാ​ർ​ഥി​ക്ക് പ​ക​ര​ക്കാ​ര​നാ​യി വ​ര​ണാ​ധി​കാ​രി​ക്ക് മു​ന്നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തും അ​ണ്ടൂ​ർ​കോ​ണം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ മ​ധു​സൂ​ദ​ന​ൻ​നാ​യ​ർ ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ലോ​ൺ ആ​വ​ശ്യ​ത്തി​നാ​യി സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ൽ​കി​യി​രു​ന്ന ഫോ​ട്ടോ​യും ഒ​പ്പും ഉ​പ​യോ​ഗി​ച്ചാ​ണ് അ​ട്ടി​മ​റി ന​ട​ത്തി​യ​തെ​ന്ന് ക​രു​തു​ന്ന​താ​യി അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. വി​ഷ​യം അ​ന്വേ​ഷി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, വ​ര​ണാ​ധി​കാ​രി, മം​ഗ​ല​പു​രം പോ​ലീ​സി​നും അ​നി​ൽ കു​മാ​ർ പ​രാ​തി ന​ൽ​കി.