സി​വി​ല്‍ ഡി​ഫ​ന്‍​സ് ജി​ല്ലാ പ​രി​ശീ​ല​നം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ആ​രം​ഭി​ച്ചു
Monday, November 23, 2020 11:47 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കേ​ര​ള ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ സ​ര്‍​വീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​വി​ല്‍ ഡി​ഫ​ന്‍​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​രി​ശീ​ല​ന​ത്തി​ന് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ തു​ട​ക്ക​മാ​യി.
തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ര​ണ്ടു പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വി​ഴി​ഞ്ഞം മു​ത​ല്‍ വി​തു​ര വ​രെ​യു​ള്ള ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ജെ​ബി​എ​സി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ക്യാ​ന്പി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. മ​റ്റു സ്റ്റേ​ഷ​നു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്ക് തി​രു​വ​ന​ന്ത​പു​രം മോ​ഡ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലാ​ണ് പ​രി​ശീ​ല​ന കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. റീ​ജ​ണ​ല്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ പി. ​ദി​ലീ​പ​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശം അ​നു​സ​രി​ച്ചാ​ണ് ര​ണ്ടു പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ക്യാ​ന്പി​ന് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത് നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സ​ജി​ത്താ​ണ്. സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യു ഓ​ഫീ​സ​ര്‍ പി.​ബി പ്രേം​കു​മാ​ര്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യു ഓ​ഫീ​സ​ര്‍​മാ​രാ​യ ഷാ​ജ​ന്‍ കെ ​ദാ​സ്, ശ​ര​ത്, അ​ര്‍​ജ്ജു​ന്‍​ച​ന്ദ്ര എ​ന്നി​വ​ര്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. നെ​യ്യാ​റ്റി​ന്‍​ക​ര​യ്ക്കു പു​റ​മേ വി​ഴി​ഞ്ഞം, പൂ​വാ​ര്‍, പാ​റ​ശാ​ല, നെ​യ്യാ​ര്‍ ഡാം, ​കാ​ട്ടാ​ക്ക​ട, വി​തു​ര മു​ത​ലാ​യ ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ണ്ടി​യ​ര്‍​മാ​രാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ക്യാ​ന്പി​ല്‍ പ​രി​ശീ​ല​നം തേ​ടു​ന്ന​ത്. ഓ​രോ വോ​ള​ണ്ടി​യ​റി​നും ആ​റു ദി​വ​സ​ത്തെ പ​രി​ശീ​ല​നം പ്രാ​പ്ത​മാ​കു​ന്ന വി​ധ​ത്തി​ലാ​ണ് ക്ലാ​സു​ക​ളു​ടെ ക്ര​മീ​ക​ര​ണം. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ല്‍ എ​ല്ലാ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്കും ഒ​രേ സ​മ​യം പ​രി​ശീ​ല​നം ന​ല്‍​കാ​നാ​വി​ല്ല. ദി​വ​സം 35 പേ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്നു​ണ്ട്. ആ​റു ആ​ഴ്ച​യാ​ണ് നി​ല​വി​ല്‍ പ​രി​ശീ​ല​ന കാ​ലാ​വ​ധി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ അ​താ​ത് ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റു​ക​ളി​ല്‍ പ്രാ​ഥ​മി​ക പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണ് ജി​ല്ലാ ക്യാ​ന്പി​ല്‍ എ​ത്തി​യി​ട്ടു​ള്ള​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.