നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് ബൈ​ക്കു യാ​ത്രി​ക​ന്‍ മ​രി​ച്ചു
Monday, November 23, 2020 12:36 AM IST
വെ​ള്ള​റ​ട: നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് ബൈ​ക്കു യാ​ത്രി​ക​ന്‍ മ​രി​ച്ചു. വെ​ങ്ങാ​നൂ​ര്‍ പ​ന​ങ്ങോ​ട് നെ​ടി​യ​ക​രി​ത്ത​ല വീ​ട്ടി​ല്‍ സു​നി​ല്‍ കു​മാ​റാ(45)​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കു​ന്ന​ത്തു​കാ​ല്‍ പെ​രു​ങ്ക​ട​വി​ള റോ​ഡി​ല്‍ അ​രു​വി​യോ​ട് വ​ള​വി​ലാ​രു​ന്നു സം​ഭ​വം.​പാ​ലി​യോ​ട് ഭാ​ഗ​ത്തു നി​ന്നും കു​ന്ന​ത്തു​കാ​ലി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സു​നി​ല്‍ കു​മാ​റി​ന്‍റെ ബൈ​ക്കി​ല്‍ കാ​ര്‍ ഇ​ടി​ക്കു​ക​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. സു​നി​ല്‍ കു​മാ​റി​നെ നാ​ട്ടു​കാ​ര്‍ കാ​ര​ക്കോ​ണ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണം സം​ഭ​വി​ച്ചു.