ദേ​വാ​ല​യ​ങ്ങ​ൾ കൈ​യേ​റു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം
Sunday, November 22, 2020 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ അം​ഗ​ങ്ങ​ൾ സാ​ന്പ​ത്തി​ക​മാ​യും ശാ​രീ​രി​ക​മാ​യും വ്യ​യം ചെ​യ്തു പ​ടു​ത്തു​യ​ർ​ത്തി​യ ദേ​വാ​ല​യ​ങ്ങ​ൾ കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം കൈ​യേ​റു​ന്ന​തി​നെ​തി​രെ പു​ന്ന​ൻ റോ​ഡ് സെ​ന്‍റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു. ഞാ​യ​റാ​ഴ്ച വിശുദ്ധ ​കു​ർ​ബാ​ന​യ്ക്കു ശേ​ഷം പ​ള്ളി​യു​ടെ മു​ന്പി​ൽ കു​രി​ശ​ടി​യി​ൽ കൂ​ടി​യ വി​ശ്വാ​സി​ക​ളു​ടെ യോ​ഗം വി​കാ​രി ഫാ. ​സ​ഖ​റി​യ ക​ള​രി​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ളെ​യും ഒ​രു​മി​ച്ചി​രു​ത്തി ന​ട​ത്തി വ​രു​ന്ന ച​ർ​ച്ച​ക​ളി​ൽ നി​ന്നും ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം ഏ​ക​പ​ക്ഷീ​യ​മാ​യി പി​ൻ​മാ​റു​ക​യും ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ൾ​ക്കും സാ​മാ​ന്യ നീ​തി​ക്കും നി​ര​ക്കാ​ത്ത വി​ധ​ത്തി​ൽ നൂ​റ്റാ​ണ്ടു​ക​ളാ​യി യാ​ക്കോ​ബാ​യ സ​ഭ​യു​ടെ പൂ​ർ​ണ അ​വ​കാ​ശ​ത്തി​ലും കൈ​വ​ശ​ത്തി​ലു​മി​രി​ക്കു​ന്ന പ​ള്ളി​ക​ളി​ൽ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി​യി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.

ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ കേ​സു​ക​ളി​രി​ക്കു​ന്ന പ​ള്ളി​ക​ളി​ൽ പോ​ലും ന​ട​ക്കു​ന്ന നീ​തി നി​ഷേ​ധ​ത്തി​നെ​തി​രെ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളും മ​നു​ഷ്യാ​വ​കാ​ശ​വും സം​ര​ക്ഷി​ക്കു​ന്ന നി​യ​മ നി​ർ​മാ​ണം ഗ​വ​ണ്‍​മെ​ന്‍റ് അ​ടി​യ​ന്തി​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ​ഹ വി​കാ​രി ഫാ. ​അ​രു​ണ്‍ ബോ​സ്, ഡീ​ക്ക​ൻ ഡോ. ​പോ​ൾ സാ​മു​വേ​ൽ, സെ​ക്ര​ട്ട​റി ബ​ന്നി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.