വെ​ട്ടു​കാ​ട് മാ​ദ്രെ-​ദെ ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു​രാ​ജ​ത്വ തി​രു​നാ​ൾ സ​മാ​പി​ച്ചു
Sunday, November 22, 2020 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് മാ​ദ്രെ-​ദെ ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ൽ ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​മാ​യി ന​ട​ന്നു വ​ന്നി​രു​ന്ന ക്രി​സ്തു​രാ​ജ​ത്വ തി​രു​നാ​ൾ സ​മാ​പി​ച്ചു. 13നു ​കൊ​ടി​യേ​റി​യ​തു മു​ത​ൽ നാ​ടി​ന്‍റെ നാ​നാ ഭാ​ഗ​ത്തു നി​ന്നും ജാ​തി​മ​ത ഭേ​ദ​മെ​ന്യേ ആ​യി​ര​ക്ക​ണ​ക്കി​നു ഭ​ക്തി​ജ​ന​ങ്ങ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ക്രി​സ്തു​രാ​ജ​നെ ആ​രാ​ധി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.
1942 ൽ ​ക്രി​സ്തു​രാ​ജ​തി​രു​സ്വ​രൂ​പം സ്ഥാ​പി​ച്ച​തു മു​ത​ൽ അ​ന​ന്ത​മാ​യ അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ഈ ​പു​ണ്യ​ഭൂ​മി വേ​ദി​യാ​കു​ന്നു. തി​രു​നാ​ൾ സ​മാ​പ​ന ഇ​ന്ന​ലെ രാ​വി​ലെ ആ​റു മു​ത​ൽ ദേ​വാ​ല​യ​ത്തി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. വൈ​കു​ന്നേ​രം 5.30ന് ​ന​ട​ന്ന പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
27നു ​വൈ​കു​ന്നേ​ര​ത്തെ ദി​വ്യ​ബ​ലി​ക്കു ശേ​ഷം ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ജെ. ​ഗോ​മ​സ് കൊ​ടി​യി​റ​ക്ക് ക​ർ​മം നി​ർ​വ​ഹി​ക്കും.