ക​വ​ർ​ച്ചാ കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ
Sunday, November 22, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം : പ​ഴ​വ​ങ്ങാ​ടി ഹോ​മി​യോ ആ​ശു​പ​ത്രി​ക്കു സ​മീ​പം വ​ഴി​യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് പ​ണം പി​ടി​ച്ചു പ​റി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ ഫോ​ർ​ട്ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​​യി. ക​ര​കു​ളം വി​ല്ലേ​ജി​ൽ ഏ​ണി​ക്ക​ര നെ​ടു​മ്പാ​റ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ബി​നു (47), മ​ണ​ക്കാ​ട് വി​ല്ലേ​ജി​ൽ ക​രി​മ​ഠം കോ​ള​നി​യി​ൽ സു​രേ​ഷ് (48), പ​ള്ളി​ച്ച​ൽ വി​ല്ലേ​ജി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ ചാ​ന​ൽ​ക്ക​ര വീ​ട്ടി​ൽ ഷാ​ജി (45), തൈ​യ്ക്കാ​ട് വി​ല്ലേ​ജി​ൽ ജ​ഗ​തി ക​ണ്ണേ​റ്റു​മു​ക്ക് കാ​ര​യ്ക്കാ​ട് ലെ​യി​നി​ൽ വ​യ​ൽ​നി​ക​ത്തി​യ പു​ത്ത​ൻ വീ​ട്ടി​ൽ സ​ന്തോ​ഷ് (44) എ​ന്നി​വ​രെ​യാ​ണ് ഫോ​ർ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കോ​ട്ട​യ്ക്ക​കം പ​ഴ​വ​ങ്ങാ​ടി ഹോ​മി​യോ ആ​ശു​പ​ത്രി​ക്കു മു​ൻ​വ​ശ​ത്ത് വ​ഴി​യാ​ത്ര​ക്കാ​ര​നെ പ്ര​തി​ക​ൾ ത​ട​ഞ്ഞു നി​ർ​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് യാ​ത്ര​ക്കാ​ര​നെ വ​ര​ഞ്ഞു മു​റി​വേ​ൽ​പ്പി​ച്ച് പ​ണം പി​ടി​ച്ച് പ​റി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മു​മ്പും ഇ​ത്ത​ര​ത്തി​ലു​ള​ള കേ​സു​ക​ൾ​ക്ക് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
പി​ടി​ച്ചു പ​റി​ക്കു​ന്ന പ​ണം മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മാ​യി​ട്ടാ​ണ് പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
എ​സ്എ​ച്ച്ഒ രാ​കേ​ഷ്, എ​സ്ഐ​മാ​രാ​യ സ​ജു ഏ​ബ്ര​ഹാം, വി​മ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.