പ​ന​ങ്ങാ​ട്ടു​ക​രി വാ​ര്‍​ഡി​ല്‍ പോ​ര് മു​റു​കി
Sunday, November 22, 2020 11:34 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ പ​ന​ങ്ങാ​ട്ടു​ക​രി വാ​ര്‍​ഡി​ല്‍ പോ​രു മു​റു​കി. യു​ഡി​എ​ഫി​ലെ ക​നി​ക​യും എ​ല്‍​ഡി​എ​ഫി​ലെ പ്രി​യ സു​രേ​ഷും എ​ന്‍​ഡി​എ യി​ലെ അ​നി​ത​യും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പ്ര​തി​നി​ധി പ്രി​യ സു​രേ​ഷ് നേ​ര​ത്തെ​യും ഈ ​വാ​ര്‍​ഡി​ല്‍ നി​ന്നും വി​ജ​യി​ച്ചി​ട്ടു​ണ്ട്. ഒ​ന്നി​ലേ​റെ ത​വ​ണ പ​ന​ങ്ങാ​ട്ടു​ക​രി​യി​ല്‍ നി​ന്നും ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ലെ​ത്തി​യ സു​രേ​ഷി​ന്‍റെ ഭാ​ര്യ​യാ​ണ് പ്രി​യ. വാ​ര്‍​ഡ് ഇ​ക്കു​റി വ​നി​ത സം​വ​ര​ണ​മാ​യ​പ്പോ​ള്‍ സു​രേ​ഷി​നു പ​ക​രം പ്രി​യ​യ്ക്കാ​യി മ​ത്സ​ര​നി​യോ​ഗം. അ​തേ സ​മ​യം, ഇ​ക്ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​യു​ഡി​എ​ഫി​നൊ​പ്പ​മാ​യി​രു​ന്നു. നി​ല​വി​ല്‍ ഈ ​രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ മാ​റി​യ​പ്പോ​ള്‍ നെ​യ്യാ​റ്റി​ന്‍​ക​ര നി​വാ​സി​ക​ള്‍ കൗ​തു​ക​ത്തോ​ടെ നോ​ക്കു​ന്ന വാ​ര്‍​ഡാ​യി പ​ന​ങ്ങാ​ട്ടു​ക​രി മാ​റി​യി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​കാ​ല യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ക​രി​യി​ല്‍ കൃ​ഷ്ണ​പി​ള്ള​യു​ടെ പേ​ര​ക്കി​ടാ​വാ​ണ് ക​നി​ക. ഇ​നി​യു​മേ​റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​ന​ങ്ങാ​ട്ടു​ക​രി​യി​ല്‍ ന​ട​പ്പി​ലാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ക​നി​ക ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി എ​സ്. അ​നി​ത ഇ​തി​നോ​ട​കം മൂ​ന്നു ത​വ​ണ വാ​ര്‍​ഡി​ല്‍ പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി.