ഫ്ല​ക്സ് നി​രോ​ധ​നം യാ​ഥാ​ര്‍​ഥ്യ​മാ​യ​പ്പോ​ള്‍ ചു​മ​രെ​ഴു​ത്തി​നു ജീ​വ​ൻ​വ​ച്ചു
Sunday, November 22, 2020 11:34 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : വാ​ര്‍​ഡു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചി​ത്രം ഏ​റെ​ക്കു​റെ പൂ​ര്‍​ണ​മാ​യ​തോ​ടെ ചു​മ​രെ​ഴു​ത്ത് ത​കൃ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് പ​ല​യി​ട​ത്തും ചു​മ​രെ​ഴു​ത്ത് ഊ​ര്‍​ജ്ജി​ത​മാ​യി തു​ട​രു​ന്ന​ത്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന ചു​മ​രെ​ഴു​ത്ത് ഫ്ല​ക്സു​ക​ളു​ടെ ആ​ധി​പ​ത്യ​ത്തി​നു മു​ന്നി​ല്‍ മു​ട്ടു മ​ട​ക്കി​യ​തോ​ടെ നി​ര​വ​ധി ചി​ത്ര​കാ​ര​ന്മാ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പ​ണി​യി​ല്ലാ​താ​യി. ചി​ല​ര്‍ കാ​ലാ​നു​സൃ​ത​മാ​യി കം​പ്യൂ​ട്ട​ര്‍ ഡി​സൈ​നിം​ഗ് പ​രി​ശീ​ലി​ച്ചു. ഒ​രു വി​ഭാ​ഗം അ​സ്ത​മി​ക്കു​ന്ന ഈ ​തൊ​ഴി​ലി​നെ കു​റി​ച്ച് വ​ല്ലാ​തെ വ്യാ​കു​ല​പ്പെ​ട്ടു.
ഫ്ല​ക്സ് നി​രോ​ധ​നം യാ​ഥാ​ര്‍​ഥ്യ​മാ​യ​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ഴ​യ ക​ണ​ക്കെ ചു​മ​രെ​ഴു​ത്തു​കാ​ര്‍​ക്കും ഡി​മാ​ന്‍​ഡ് തി​രി​ച്ചു​കി​ട്ടി.
രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് ചു​മ​രെ​ഴു​ത്തു​കാ​ര്‍ ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ന്ന​ത്. പ​ര​മാ​വ​ധി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ശ്ര​മി​ക്കാ​റു​മു​ണ്ട്. ഒ​ന്നി​ലേ​റെ ക​ലാ​കാ​ര​ന്മാ​ര്‍ ഒ​രു​മി​ച്ചും ചി​ല​യി​ട​ങ്ങ​ളി​ല്‍ ചു​മ​രെ​ഴു​താ​നെ​ത്തു​ന്നു. ത​ങ്ങ​ളെ ഏ​ല്‍​പ്പി​ച്ച ജോ​ലി എ​ത്ര​യും വേ​ഗം പൂ​ര്‍​ണ​മാ​ക്കു​ക എ​ന്ന​താ​ണ് ഉ​ദ്ദേ​ശ്യം.
മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യാ​ലും സ്വ​ത​ന്ത്ര​ന്മാ​ര്‍​ക്കാ​യാ​ലും ചു​മ​രെ​ഴു​ത്തി​ന് മി​ക്ക​വാ​റും പേ​രും ഒ​രേ പ്ര​തി​ഫ​ല​മാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ആ​ക​ര്‍​ഷ​ക​മാ​യ രീ​തി​യി​ല്‍ എ​ഴു​തു​ന്ന ചി​ത്ര​കാ​ര​ന്മാ​രെ ക​ണ്ടെ​ത്തി നി​യോ​ഗി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ളും കു​റ​വ​ല്ല. ഫ്ലൂ​റ​സെ​ന്‍റ് നി​റ​ങ്ങ​ള്‍​ക്കാ​ണ് ചു​മ​രെ​ഴു​ത്തി​ല്‍ ന​ല്ലൊ​രു ശ​ത​മാ​നം പേ​രും ആ​ശ്ര​യി​ക്കു​ന്ന​ത്.