വി​ല്‍​പ്പ​ന​യ്ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന പ്രാ​വു​ക​ളെ​യും മു​യ​ലു​ക​ളെ​യും ക​വ​ര്‍​ന്നു
Sunday, November 22, 2020 11:34 PM IST
വെ​ള്ള​റ​ട: വി​ല്‍​പ്പ​ന​യ്ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന പ്രാ​വു​ക​ളെ​യും മു​യ​ലു​ക​ളെ​യും ക​വ​ര്‍​ന്നു. കാ​ര​മൂ​ട്ടി​ല്‍ ക​ട​ ന​ട​ത്തു​ന്ന ല​ത​യു​ടെ ക​ട​യി​ല്‍ വി​ല്‍​പ്പ​ന​യ്ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന പ്രാ​വു​ക​ളെ​യും മു​യ​ലു​ക​ളെ​യും കൂ​ടു ത​ക​ര്‍​ത്തു ക​ട​ത്തു​ക​യാ​യി​രു​ന്നു. വി​ല​പി​ടി​പ്പു​ള്ള പ്രാ​വു​ക​ളും മു​യ​ലു​ക​ളു​മാ​ണ് ന​ഷ്ട​മാ​യ​ത്. വെ​ള്ള​റ​ട പോ​ലീ​സി​ല്‍ പ​രാ​തി​പെ​ട്ടി​ട്ടും പോ​ലീ​സ് തി​രി​ഞ്ഞ് നോ​ക്കി​യി​ല്ല​ന്ന പ​രാ​തി​യു​ണ്ട്.

ല​ത​യു​ടെ ക​ട​യി​ല്‍ മു​മ്പു ര​ണ്ടു ത​വ​ണ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്. സി​സി​ടി​വി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തി​നു സ​മീ​പ​ത്താ​ണ് ല​ത​യു​ടെ ക​ട. പ​ല​പ്പോ​ഴാ​യി ല​ക്ഷ​ങ്ങ​ളു​ടെ ക​വ​ര്‍​ച്ച​യാ​ണ് ഇവിടെ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ഒ​രാ​ൾ ല​ത​യെ ക​ട​യി​ല്‍ ക​യ​റി ആ​ക്ര​മി​ച്ചി​രു​ന്നു. അ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണോ ക​വ​ര്‍​ച്ച​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ല​ത പ​റ​ഞ്ഞു.