ഉ​ള്ളൂ​ര്‍ പി​ടി​ക്കാ​ന്‍ ഇ​ട​തു​ വ​ല​തു മുന്നണികൾ; ഒ​ര​ങ്ക​ത്തി​നു ക​ച്ച​കെ​ട്ടി ബി​ജെ​പിയും
Sunday, November 22, 2020 11:34 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ആ​റാം ന​ഗ​ര​സ​ഭാ വാ​ര്‍​ഡാ​യ ഉ​ള്ളൂ​ര്‍ പി​ടി​ക്കാ​ന്‍ ഇ​ട​തു​വ​ല​തു മു​ന്ന​ണി​ക​ള്‍ രം​ഗ​ത്തി​റ​ങ്ങു​മ്പോ​ള്‍ ഒ​ര​ങ്ക​ത്തി​ന് ക​ച്ച​കെ​ട്ടി തി​രി​ച്ചി​രി​ക്കു​ക​യാ​ണ് ബി​ജെ​പി വ​നി​താ വാ​ര്‍​ഡാ​യ ഉ​ള്ളൂ​രി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി എ​ല്‍.​എ​സ് ആ​തി​ര (23) യാ​ണ്. ബി​എ​സ്‌​സി ബി​രു​ദ​ധാ​രി​യാ​യ ആ​തി​ര ഡി​വൈ​എ​ഫ്ഐ വ​ഞ്ചി​യൂ​ര്‍ ഏ​രി​യാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​ണ്. പി. ​ബി​ന്ദു (38) വാ​ണ് വാ​ര്‍​ഡി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി. അ​യ​ല്‍​ക്കൂ​ട്ട​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ബി​ന്ദു എ​ഡി​എ​സ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. നി​ല​വി​ല്‍ പാ​ര്‍​ട്ടി അം​ഗ​മാ​ണ്. വാ​ര്‍​ഡി​ല്‍ ബി​ജെ​പി രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത് ബി​എം​എ​സ് പ്ര​വ​ര്‍​ത്ത​ക​യും ഫാ​ഷ​ന്‍ ഡി​സൈ​ന​റു​മാ​യ യു.​എ​സ് ക​വി​ത (39) യെ​യാ​ണ്. ആ​തി​ര​യും ബി​ന്ദു​വും ഉ​ള്ളൂ​ര്‍ സ്വ​ദേ​ശി​നി​ക​ളാ​ണ്. ക​വി​ത വ​യ​ല​രി​കം സ്വ​ദേ​ശി​യാ​ണ്.
വാ​ര്‍​ഡി​ല്‍ ആ​റ് ബൂ​ത്തു​ക​ളാ​ണ് ഉ​ള്ള​ത്. 8,000നും 9,000​നും ഇ​ട​യ്ക്കാ​ണ് വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് ക​ഷ്ടി​ച്ചാ​ണ് ക​ട​ന്നു​കൂ​ടി​യ​ത്. 64 വോ​ട്ടു​ക​ളാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷം. എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും മൂ​ന്നു പാ​ര്‍​ട്ടി​ക​ള്‍​ക്കും ത​ങ്ങ​ളു​ടേ​താ​യ മേ​ധാ​വി​ത്വ​മു​ണ്ട്.
കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും മാ​റി​മാ​റി ഭ​ര​ണ​ത്തി​ല്‍ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ത​ങ്ങ​ളു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ ഉ​ള്ളൂ​ര്‍ ഇ​ത്ത​വ​ണ തി​രി​കെ​പ്പി​ടി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​ട​തു​പ​ക്ഷം. സ്ക്വാ​ഡു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മൂ​വ​രും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.