383 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്
Sunday, November 22, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന​ലെ 383 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 546 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 5,138 പേ​രാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ല്‍ എ​ട്ടു പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി വി​ദ്യാ​സാ​ഗ​ര്‍ (52), ക​ല്ല​റ സ്വ​ദേ​ശി വി​ജ​യ​ന്‍ (60), ക​ല്ല​മ്പ​ലം സ്വ​ദേ​ശി ഭാ​സ്‌​ക​ര​ന്‍ (70), ന​ന്ദ​ന്‍​കോ​ട് സ്വ​ദേ​ശി​നി ലോ​റ​ന്‍​സി​യ ലോ​റ​ന്‍​സ് (76), ശാ​സ്ത​വ​ട്ടം സ്വ​ദേ​ശി​നി പാ​റു​ക്കു​ട്ടി അ​മ്മ (89), പെ​രു​മാ​തു​റ സ്വ​ദേ​ശി എം.​എം. സ്വ​ദേ​ശി ഉ​മ്മ​ര്‍ (67), ആ​റാ​ട്ടു​കു​ഴി സ്വ​ദേ​ശി​നി ശാ​ന്താ​കു​മാ​രി (68), വി​ഴി​ഞ്ഞം സ്വ​ദേ​ശി കേ​ശ​വ​ന്‍ (84) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണു കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.

വെ​ഞ്ഞാ​റ​മൂ​ട് ഡി​വി​ഷ​ൻ:
ദീ​പാ അ​നി​ൽ സ്ഥാ​നാ​ർ​ഥി

തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വെ​ഞ്ഞാ​റ​മൂ​ട് ഡി​വി​ഷ​നി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി ദീ​പാ അ​നി​ലി​നെ കെ​പി​സി​സി പ്ര​ഖ്യാ​പി​ച്ചു. പ​ത്രി​ക സ​മ​ർ​പ്പി​ച്ച് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച സു​നി​ത​കു​മാ​രി​യോ​ട് പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഐ ​ഗ്രൂ​പ്പ് പ്രാ​ദേ​ശി​ക​ഘ​ടകം തീ​രു​മാ​ന​ത്തി​ൽ തൃ​പ്ത​ര​ല്ലെ​ന്നാ​ണു സൂ​ച​ന.