ഭിന്നശേഷിക്കാരിയെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഭ​ർ​ത്താ​വും പാ​സ്റ്റ​റും പി​ടി​യി​ൽ
Sunday, November 22, 2020 11:34 PM IST
വി​ഴി​ഞ്ഞം: ഭിന്നശേഷി ക്കാരിയായ യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ആ​റ് മാ​സ​ത്തി​നു ശേ​ഷം ഭ​ർ​ത്താ​വും പാ​സ്റ്റ​റും പോ​ലീ​സ് പി​ടി​യി​ലാ​യി. പ​ര​ണി​യം സ്വ​ദേ​ശി കു​ഞ്ഞു​മോ​ൻ, തൃ​ശൂ​ർ സ്വ​ദേ​ശ​യാ​യ പാ​സ്റ്റ​ർ വി​ല്യം​ജോ​ൺ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭിന്നശേഷി ക്കാരിയായ യു​വ​തി​ക്ക് വി​വാ​ഹം ക​ഴി​ഞ്ഞ് ഏ​റെ നാ​ളാ​യി​ട്ടും കു​ട്ടി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സ​യ്ക്കെ​ന്ന വ്യാ​ജേനെ തൃ​ശൂ​രി​ൽ എ​ത്തി​ച്ച ശേ​ഷ​മാ​ണ് പീ​ഡ​നം.
സം​ഭ​വം ന​ട​ന്ന​ത് 2020 ജൂ​ൺ മാ​സ​ത്തി​ലാ​ണ്. യു​വ​തി​യേ​യും കൂ​ട്ടി കു​ഞ്ഞു​മോ​ൻ തൃ​ശൂ​രി​ൽ വി​ല്യം​ജോ​ണി​ന്‍റെ വീ​ട്ടി​ലെ​ത്തി. അ​ഞ്ച് ദി​വ​സം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന യു​വ​തി​യെ ചി​കി​ത്സ​യു​ടെ ഭാ​ഗ​മെ​ന്ന് ധ​രി​പ്പി​ച്ച് വി​ല്ല്യം​ജോ​ൺ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​വെ​ന്നാ​ണ് പ​രാ​തി. എ​തി​ർ​ത്ത യു​വ​തി​യെ ഭ​ർ​ത്താ​വ് ക​ഴു​ത്തി​ന് കു​ത്തി പി​ടി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വീ​ട്ടി​ലെ​ത്തി​യ യു​വ​തി ചേ​ച്ചി​യോ​ട് വി​വ​രം ധ​രി​പ്പി​ച്ച​തൊ​ട്ട​ടു​ത്ത ദി​വ​സം പൂ​വാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ക​ണ്ടെ​യ്ൻ​മെ​ന്‍റ്സോ​ൺ എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് പോ​ലീ​സ് തി​രി​ച്ച​യ​ച്ചു.
തു​ട​ർ​ന്ന് പൂ​വാ​ർ സി​ഐ, ഡി​വൈ​എ​സ്പി, റു​റ​ൽ എ​സ്പി വ​നി​താ സെ​ൽ എ​ന്നി​വ​ട​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ കാ​ഞ്ഞി​രം​കു​ളം സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​രി വീ​ണ്ടും ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ഡി​ജി​പി​ക്ക് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് കേ​സ് എ​ടു​ത്ത് പൂ​വാ​ർ പോ​ലീ​സി​ന് കൈ​മാ​റി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ഞ്ഞു​മോ​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ ശേ​ഷം തൃ​ശൂ​രി​ലെ​ത്തി​ച്ച് വി​ല്യം ജോ​ണി​നെ അ​റ​സ്റ്റ് ചെ​യ്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ര​ണ്ട് പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ് ചെ​യ്തു.