കരിംകുളം ഓ​ഫീ​സ് വാ​ർ​ഡ് സ്വന്തമാക്കാൻ ഒരിക്കൽകൂടി
Sunday, November 22, 2020 12:14 AM IST
വി​ഴി​ഞ്ഞം: തീ​ര​ദേ​ശ​പ​ഞ്ചാ​യ​ത്താ​യ ക​രിം​കു​ള​ത്തെ മൂ​ന്നാം വാ​ർ​ഡാ​യ ഓ​ഫീ​സ് വാ​ർ​ഡ് കോ​ൺ​ഗ്ര​സ് നേ​താ​വാ​യ പു​ഷ്പം സൈ​മ​ണും ഭാ​ര്യ ഫ്രീ​ഡാ സൈ​മ​ണും സ്വ​ന്തം. വി​ജ​യി​ച്ച് വ​ന്ന സ്വ​ന്തം വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സി​ന് വേ​ണ്ടി ഫ്രീ​ഡ ക​ള​ത്തി​ലി​റ​ങ്ങു​മ്പോ​ൾ ഭ​ർ​ത്താ​വ് പു​ഷ്പം സൈ​മ​ൺ പ​ത്താം വാ​ർ​ഡാ​യ ആ​ഴാ​ങ്ക​ലി​ൽ നി​ന്ന് കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ ത​ന്നെ ജ​ന​വി​ധി തേ​ടും.
2010 - ൽ ​പു​ഷ്പം സൈ​മ​ണെ ജ​നം അ​നു​ഗ്ര​ഹി​ച്ച വാ​ർ​ഡാ​ണ് ഓ​ഫീ​സ്. കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ആ​റ് മാ​സ​ക്കാ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​കാ​നു​ള്ള ഭാ​ഗ്യ​വും ഇ​വി​ടെ നി​ന്ന് ല​ഭി​ച്ചു. തു​ട​ർ​ന്ന് വ​നി​താ സം​വ​ര​ണ വാ​ർ​ഡാ​യ​തോ​ടെ പാ​ർ​ട്ടി ഫ്രീ​ഡ​യെ ക​ള​ത്തി​ലി​റ​ക്കി. എ​തി​ർ സ്ഥാ​നാ​ർ​ഥി ജ​ന​താ​ദ​ൾ കാ​രി​യെ 125 അ​ധി​കം വോ​ട്ടു​ക​ൾ​ക്ക് ത​റ​പ​റ്റി​ച്ച് മെ​മ്പ​റാ​യി. നി​ല​വി​ൽ ഓ​ഫീ​സ് വാ​ർ​ഡ് ജ​ന​റ​ൽ ആ​യെ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വ് ക​ണ​ക്കി​ലെ​ടു​ത്ത് കൈ​പ്പ​ത്തി ചി​ഹ്നം ന​ൽ​കി​യ പാ​ർ​ട്ടി ര​ണ്ടാ​മൂ​ഴ​ത്തി​നാ​യി ഇ​വ​രെ രം​ഗ​ത്തി​റ​ക്കി. ശ​ക്ത​മാ​യ ജ​ന​പി​ന്തു​ണ​യാ​ണ് വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ ക​രു​ത്ത് പ​ക​ർ​ന്ന​തെ​ന്ന് പ​റ​യു​ന്ന ഫ്രീ​ഡ വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​ണ്. ഓ​ഫീ​സ് വ​ർ​ഡി​നും പു​ല്ലു​വി​ള​ക്കും ശേ​ഷം മൂ​ന്നാം അ​ങ്ക​ത്തി​നി​റ​ങ്ങു​ക​യാ​ണ് പു​ഷ്പം സൈ​മ​ൺ. കാ​ര്യ​മാ​യ വി​മ​ത​ശ​ല്യ​മി​ല്ലാ​ത്ത​ത് മു​ത​ലെ​ടു​ത്ത് വി​ജ​യി​ച്ച് ക​യ​റാ​മെ​ന്ന ക​ണ​ക്ക് കൂ​ട്ട​ലി​ലാ​ണ് ഇ​ദ്ദേഹം. 18 സീ​റ്റു​ക​ളു​ള്ള പ​ഞ്ചാ​യ​ത്ത് ഇ​ട​തു​പ​ക്ഷത്തിന്‍റെകൈയി ലാണ്.