82-കാ​ര​നാ​യ കോ​വി​ഡ് രോ​ഗി​ക്ക് ന​ട​ത്തി​യ വാ​സ്‌​കു​ലാ​ര്‍ ശ​സ്ത്ര​ക്രി​യ വി​ജ​യം
Sunday, November 22, 2020 12:14 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: പ്രാ​യാ​ധി​ക്യം ഉ​ള്‍​പ്പെ​ടെ​യു​ള്ള വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചു​കൊ​ണ്ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ വ​യോ​ധി​ക​നി​ല്‍ ന​ട​ത്തി​യ വാ​സ്‌​കു​ലാ​ര്‍ ശ​സ്ത്ര​കി​യ പൂ​ര്‍​ണ വി​ജ​യം വ​രി​ച്ചു. കോ​വി​ഡ് രോ​ഗി​യാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി പാ​ല​യ്യ (82) നാ​ണ് കാ​ര്‍​ഡി​യോ വാ​സ്‌​കു​ലാ​ര്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ഒ​ക്ടോ​ബ​ര്‍ 10ന് ​വ​ല​തു കൈ​ക്ക് വേ​ദ​ന​യും സ്വാ​ധീ​ന​ക്കു​റ​വു​മാ​യാ​ണ് പാ​ല​യ്യ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​ക്കെ​ത്തി​യ​ത്. ഇ​ദ്ദേ​ഹം മ​ക​നൊ​പ്പം പാ​റ​ശാ​ല​യി​ലാ​ണ് താ​മ​സം. ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​ക​ളി​ല്‍ ഹൃ​ദ്രോ​ഗ​വും ഒ​പ്പം കോ​വി​ഡു​മു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. സി.​ടി ആ​ന്‍​ജി​യോ​ഗ്രാം പ​രി​ശോ​ധ​ന​യി​ല്‍ ഹൃ​ദ​യ​ത്തി​ല്‍ നി​ന്ന് ര​ക്ത​ക്ക​ട്ട വ​ല​തു കൈ​യി​ലെ ര​ക്ത​ക്കു​ഴ​ലി​ലെ​ത്തി ര​ക്ത​സ​ഞ്ചാ​രം പൂ​ര്‍​ണ​മാ​യി അ​ട​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. പ്രാ​യ​ക്കൂ​ടു​ത​ല്‍, ഹൃ​ദ്രോ​ഗം, കോ​വി​ഡ് രോ​ഗം​മു​ത​ലാ​യ വെ​ല്ലു​വി​ളി​ക​ള്‍ എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ്ടി​യി​രു​ന്ന​തി​നാ​ല്‍ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചു. പാ​റ​ശാ​ല​യി​ല്‍ നി​ന്ന് ബ​ന്ധു​ക്ക​ളെ​ത്തി സ​മ്മ​ത​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ 13-നു​ത​ന്നെ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യും ചെ​യ്തു.

ര​ക്ത​ക്ക​ട്ട മാ​റ്റു​ന്ന എം​ബോ​ള​ക്ട​മി എ​ന്ന വാ​സ്‌​കു​ലാ​ര്‍ ശ​സ്ത്ര​ക്രി​യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് വേ​ണ്ടി പ്ര​ത്യേ​ക​മൊ​രു​ക്കി​യ തി​യ​റ്റ​റി​ലാ​ണ് ന​ട​ത്തി​യ​ത്. ഒ​രാ​ഴ്ച​ത്തെ ചി​കി​ത്സ​ക്കു​ശേ​ഷം കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ പാ​ല​യ്യ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു വി​ടു​ത​ല്‍ നേ​ടി. കാ​ര്‍​ഡി​യോ വാ​സ്‌​കു​ലാ​ര്‍ സ​ര്‍​ജ​ന്മാ​രാ​യ ഡോ. ​ഷ​ഫീ​ക്ക്, ഡോ. ​മ​ഹേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. കോ​വി​ഡ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ശ്രീ​ക​ണ്ഠ​ന്‍ ചി​കി​ത്സ ഏ​കോ​പി​പ്പി​ച്ചു.