ആ​ര്യ​നാ​ട്ട് യു​ഡി​എ​ഫി​ന് വി​മ​ത​ശ​ല്യം
Sunday, November 22, 2020 12:14 AM IST
വി​തു​ര : ആ​ര്യ​നാ​ട്ട് യു​ഡി​എ​ഫി​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​നാ​യി​ല്ല. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ന​ട​ത്തി​യ വാ​ര്‍​ഡു​ക​ളി​ല്‍ റി​ബ​ലു​ക​ള്‍ സ​ജീ​വം. റി​ബ​ലു​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന​വ​രി​ല്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മു​ണ്ട്. 18വാ​ര്‍​ഡു​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ ആ​ര്‍​എ​സ്പി​ക്ക് ഇ​രി​ഞ്ച​ല്‍ വാ​ര്‍​ഡും കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ഈ​ഞ്ച​പ്പു​രി വാ​ര്‍​ഡും ന​ല്‍​കി. ഇ​തോ​ടെ മ​റ്റ് ഘ​ട​ക​ക​ക്ഷി​ക​ള്‍ സീ​റ്റ് ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തു​വ​ന്നു.
ഇ​ത് പ​രി​ഹ​രി​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ മ​ത്സ​രി​ക്കു​ന്ന മി​ക്ക വാ​ര്‍​ഡു​ക​ളി​ലും റി​ബ​ലു​ക​ള്‍ സ്വ​യം സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച് രം​ഗ​ത്തു​വ​ന്നു.

കാ​ന​ക്കു​ഴി വാ​ര്‍​ഡി​ല്‍ കോ​ണ്‍​ഗ്ര​സ് മു​ന്‍​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ശ​ശീ​ന്ദ്ര​ന്‍, കാ​ഞ്ഞി​രം​മൂ​ട് വാ​ര്‍​ഡി​ല്‍ കോ​ണ്‍​ഗ്ര​സ്‌ ആ​ര്യ​നാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​പ്ര​ഭ, ഇ​റ​വൂ​ര്‍ വാ​ര്‍​ഡി​ല്‍ നി​ല​വി​ലെ ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​സ​ന്ന​കു​മാ​രി, പൊ​ട്ട​ന്‍​ചി​റ വാ​ര്‍​ഡി​ല്‍ കോ​ണ്‍​ഗ്ര​സ്‌ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ സു​ന്ദ​ര്‍​രാ​ജ് എ​ന്നി​വ​രാ​ണ് കോ​ണ്‍​ഗ്ര​സി​ന് പ്ര​തി​രോ​ധം തീ​ര്‍​ത്ത് സ്വ​ത​ന്ത്ര​ന്മാ​രാ​യി മ​ത്സ​രി​ക്കാ​ന്‍ രം​ഗ​ത്തു​ള്ള​ത്. ഇ​വ​ർ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക​യും ന​ല്‍​കി​ക്ക​ഴി​ഞ്ഞു. പ​റ​ണ്ടോ​ട് വാ​ര്‍​ഡി​ല്‍ നി​ല​വി​ലെ വാ​ര്‍​ഡം​ഗ​വും കോ​ണ്‍​ഗ്ര​സ് പ​റ​ണ്ടോ​ട് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ എ​ലി​സ​ബ​ത്തും പ​റ​ണ്ടോ​ട് ബ്ളോ​ക്ക് ഡി​വി​ഷ​നി​ല്‍ കീ​ഴ്പാ​ലൂ​ര്‍ ഷാ​ജി​യും കോ​ണ്‍​ഗ്ര​സി​ന് വെ​ല്ലു​വി​ളി​യാ​യി സ്വ​ത​ന്ത്ര​ന്മാ​രാ​യി മ​ത്സ​രി​ക്കും.