വ​യോ​ധി​ക​നു നേ​രെ വ​ധ​ശ്ര​മം: ര​ണ്ടു പ്ര​തി​ക​ൾ പി​ടി​യി​ൽ
Sunday, November 22, 2020 12:14 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. വി​ഴി​ഞ്ഞം ക​ര​യ​ടി​വി​ള കൈ​ത​വി​ളാ​കം വീ​ട്ടി​ൽ ഷെ​ഫി​ൻ(23), വെ​ങ്ങാ​നൂ​ർ കൈ​ത​വി​ളാ​കം ആ​ര​തി ഭ​വ​നി​ൽ ജ​ഗ​ൻ എ​ന്ന് വി​ളി​ക്കു​ന്ന അ​ഖി​രാ​ജ് (22) എ​ന്നി​വ​രെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 17 ന് ​വൈ​കു​ന്നേ​രം ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം.

വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം സ്വ​ദേ​ശി​യാ​യ 63 വ​യ​സു​ള്ള പാ​സ്റ്റ​ർ ജാ​ക്സ​നെ​യാ​ണ് എ​ട്ട് അം​ഗ സം​ഘം ഹെ​ൽ​മ​റ്റും ത​ടി​ക​ക്ഷ​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. ത​ല​യ്ക്കും ക​ണ്ണി​നും സാ​ര​മാ​യ പ​രി​ക്കേ​റ്റ പാ​സ്റ്റ​ർ ചി​കി​ത്സ​യി​ലാ​ണ്. സ്ഥ​ല​ത്തെ സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്ത​തി​നാ​ണ്, സം​ഘം വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ പി​ടി​കൂ​ടു​വാ​ൻ ഡി​സി​പി ഡോ.​ദി​വ്യ.​വി.​ഗോ​പി​നാ​ഥി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പ്ര​ത്യേ​ക ടീം ​രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ ഇ​വ​രെ ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്. വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ പ്ര​വീ​ൺ, എ​സ്ഐ സ​ജി, സി​പി​ഒ മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, അ​ജി​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.