തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ര​ങ്ങു​വാ​ഴു​ന്ന​ത് ന​വ​മാ​ധ്യ​മ​ങ്ങ​ള്‍
Sunday, November 22, 2020 12:13 AM IST
വി​തു​ര: കോ​വി​ഡ് പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ര​ങ്ങു​വാ​ഴു​ന്ന​ത് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളാ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​ര്യ​മാ​യി പാ​ലി​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ല്‍ ജി​ല്ലാ, ബ്ലോ​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തി​ച്ചേ​രു​ക​യെ​ന്ന​ത് ഏ​റെ​ബു​ദ്ധി​മു​ട്ടാ​ണ്. പ​ര​സ്യ​പ്ര​ച​ര​ണം, ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം, അ​നു​ഗ്ര​ഹം​തേ​ട​ല്‍ എ​ന്നി​വ​യ്ക്കെ​ല്ലാം വി​ര​ലി​ലെ​ണ്ണാ​വു​ന്ന ദി​വ​സ​ങ്ങ​ളേ​യു​ള്ളു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു​പോ​രാ​ട്ടം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​ചാ​ര​ണ​ത്തി​നു ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ​ല്ലാ​വ​രും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് വാ​ട്ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളെ ത​ന്നെ.
പ്ര​ചാ​ര​ണ​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ എ​ല്ലാ പാ​ര്‍​ട്ടി​ക​ള്‍​ക്കും പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. ഇ​ത് വാ​ര്‍​ഡു​ത​ല​ത്തി​ലും പ​ഞ്ചാ​യ​ത്തു​ത​ല​ങ്ങ​ളി​ലും വെ​വ്വേ​റെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പാ​ര്‍​ട്ടി അ​നു​ഭാ​വി​ക​ളാ​യ കം​പ്യൂ​ട്ട​ര്‍ വി​ദ​ഗ്ധ​രെ ക​ണ്ടെ​ത്തി​യാ​ണ് സൈ​ബ​ര്‍ പോ​രാ​ളി​ക​ളാ​യി രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ വോ​ട്ട​ര്‍​മാ​രു​ടേ​യും ഫോ​ണ്‍ ന​മ്പ​രു​ക​ള്‍ സ​മാ​ഹ​രി​ച്ച് ഇ​വ​ര്‍ വാ​ട്ട്സ്ആ​പ്പി​ലും ഫെ​യ്സ്ബു​ക്കി​ലും പു​തി​യ ഗ്രൂ​പ്പു​ക​ളു​ണ്ടാ​ക്കി പ്ര​ചാ​ര​ണം അ​ഴി​ച്ചു​വി​ടു​ന്നു. പ്ര​സ്താ​വ​ന​ക​ള്‍​പോ​ലും ഇ​തി​നോ​ട​കം വാ​ട്ട്സ്അ​പ്പു​ക​ള്‍ വ​ഴി വോ​ട്ട​ര്‍​മാ​രു​ടെ മൊ​ബൈ​ലു​ക​ളി​ല്‍ എ​ത്തി​ക്ക​ഴി​ഞ്ഞു. ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്നൊ​ഴി​ഞ്ഞാ​ല്‍ സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രാ​ണെ​ന്ന ധാ​ര​ണ​വ​രു​മെ​ന്നു​ക​രു​തി​യാ​ണ് പ​ല​രും ഗ​തി​കേ​ടു​കൊ​ണ്ട് ഗ്രൂ​പ്പു​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​ത്. മൂ​ന്നു​മു​ന്ന​ണി​ക​ളും ഓ​രോ പ​ഞ്ചാ​യ​ത്തി​ലും പ്ര​ത്യേ​കം ഗ്രൂ​പ്പു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. കൂ​ടാ​തെ വാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളും വാ​ര്‍​ഡ് ക​മ്മി​റ്റി​ക​ളും പു​തി​യ ന​വ​മാ​ധ്യ​മ​അ​ക്കൗ​ണ്ടു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദേ​ശ​ങ്ങ​ളും അ​ഭ്യ​ര്‍​ഥ​ന​ക​ളു​മാ​ണ് ഓ​രോ ഗ്രൂ​പ്പി​ലും പ​റ​ന്നെ​ത്തു​ന്ന​ത്.