തി​രു​വ​ന​ന്ത​പു​ര​ത്ത് 399 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്
Sunday, November 22, 2020 12:13 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന​ലെ ജി​ല്ല​യി​ൽ 399 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 609 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 5,307 പേ​രാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ല്‍ ഏ​ഴു പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. വെ​ള്ളാ​യ​ണി സ്വ​ദേ​ശി​നി സ​രോ​ജി​നി (82), തി​രു​പു​രം സ്വ​ദേ​ശി ജെ​റാ​ഡ് (74), ക​രി​ക്ക​കം സ്വ​ദേ​ശി​നി സി​നു (42), പ​ള്ളി​ത്തു​റ സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​ന്‍ (68), കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി​നി ന​ളി​നി (57), കോ​ട്ട​ക്ക​ല്‍ സ്വ​ദേ​ശി​നി സ​രോ​ജി​നി (65), പാ​ച്ച​ല്ലൂ​ര്‍ സ്വ​ദേ​ശി ശി​ശു​പാ​ല​ന്‍ (61), എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണു കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 271 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ല്‍ അ​ഞ്ച് പേ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ത്തു​ട​ര്‍​ന്നു ജി​ല്ല​യി​ല്‍ 1,381 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.