ഷൊ​ർ​ള​ക്കോ​ട് - കു​റ്റി​ച്ച​ൽ- നെ​ടു​മ​ങ്ങാ​ട് റോഡിൽ അ​പ​ക​ട​ക്കെ​ണി​ക​ൾ
Wednesday, October 28, 2020 11:46 PM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട ഉ​ൾ​പ്പ​ടെ​യു​ള്ള മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ന്നും ന​ഗ​ര​ത്തി​ലേ​ക്കു​ള്ള ​പ്ര​ധാ​ന റോ​ഡ് ത​ക​ർ​ന്നു. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ൽ നി​ന്നും ആരംഭിച്ച് ആ​ന​പ്പാ​റ- വാ​ഴി​ച്ച​ൽ- ക​ള്ളി​ക്കാ​ട്- കു​റ്റി​ച്ച​ൽ-​വ​ഴി നെ​ടു​മ​ങ്ങാ​ട്ടേ​ക്കു​ള്ള സം​സ്ഥാ​ന ഹൈ​വേ​യി​ലെ റോ​ഡ് ഇന്ന് അ​പ​ക​ട​ക്കെ​ണി​യാണ്.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വൈ​കും​വ​രെ എ​ട്ട് അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ സം​ഭ​വി​ച്ച​ത്. അ​ധി​ക​വും ബൈ​ക്ക് യാ​ത്രി​ക​ർ. കു​റ്റി​ച്ച​ൽ പാ​ലൈ​ക്കോ​ണം മു​ത​ൽ നെ​ട്ടി​റ​ച്ചി​റ​വ​രെ വ​രു​ന്ന 11 കി​ലോ​മീ​റ്റ​ർ ഭാ​ഗത്ത് വൻകുഴിക​ൾ രൂ​പം കൊ​ണ്ടി​ട്ട് മാ​സ​ങ്ങ​ളാ​യി.ചാ​രും​മൂ​ട് -പാ​റ​യ്ക്കാ​റ ഭാ​ഗ​ത്തും കൊ​റ്റാ​മ​ല -നെ​ട്ടി​റ​ച്ചി​റ ഭാ​ഗ​ത്തു​ം റോ​ഡ് ഇ​ല്ലാ​താ​യ അവസ്ഥയാണ്്.

ഓ​ട​യി​ല്ലാ​ത്ത​ത് കാ​ര​ണം ക​ഴി​ഞ്ഞ മ​ഴ​യ​ത്ത് വെ​ള്ള​മൊ​ഴു​കി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു. അ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡ് മു​ഴു​വ​ൻ കു​ഴി​ക​ളാ​ണ്. ദി​വ​സേ​ന നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

പ​രാ​തി ഉയരുമ്പോ​ൾ പെ​ട്ടെ​ന്ന് ത​ട്ടി​ക്കൂ​ട്ടി കു​ഴി അ​ട​യ്ക്കും. അ​ടു​ത്ത മ​ഴ​യ​ത്ത് ത​ക​രു​ക​യും ചെ​യ്യും. ഈ ​റോ​ഡി​ന് ഓ​ട​ക​ൾ നി​ർ​മി​ക്കാ​നോ അ​ത് യ​ഥാ​വി​ധി പ​രി​പാ​ലി​ക്കാ​നോ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കു​ന്നി​ല്ല.​

ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും റോ​ഡി​ന്‍റെ ഈ ​ദു:​സ്ഥി​തി ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​കയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.