നീ​തി നി​ഷേ​ധ​ത്തി​ന്‍റെ വാ​ർ​ഷി​കം ആ​ച​രി​ച്ചു
Monday, October 26, 2020 11:26 PM IST
നെ​ടു​മ​ങ്ങാ​ട്: വാ​ള​യാ​റി​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സ​ഹോ​ദ​രി​മാ​ർ​ക്ക് നീ​തി നി​ഷേ​ധി​ച്ച​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത്‌ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ഓ​ഫീ​സി​നു മു​ന്നി​ൽ "നീ​തി ച​തു​രം" പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. പ്ര​തി​ഷേ​ധം യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഡ്വ. മ​ഹേ​ഷ് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ന്നൂ​ർ​ക്കോ​ണം സ​ജാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ നൗ​ഫ​ൽ, സാ​ജ​ൻ, അ​ൻ​സ​ർ മൊ​ട്ട​ക്കാ​വ്, ഇ​ർ​ഷാ​ദ് വെ​മ്പാ​യം, കാ​രം​കോ​ട് ഷ​രീ​ഫ് , മ​നു വാ​ണ്ട, അ​ഭി​ജി​ത് ,ഉ​ണ്ണി​കു​ട്ട​ൻ നാ​യ​ർ, പു​ളി​ഞ്ചി മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പീഡനം:യുവാവും കാമുകിയും അറസ്റ്റിൽ

വി​ഴി​ഞ്ഞം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ​യും ഇ​യാ​ൾ​ക്ക് സ​ഹാ​യം ന​ൽ​കി​യ കാ​മു​കി​യെ​യും വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ഴി​ഞ്ഞം പ​ള്ളി​ത്തു​റ​പു​ര​യി​ട​ത്തി​ൽ മു​ത്ത​പ്പ​ൻ എ​ന്ന് വി​ളി​ക്കു​ന്ന വി​നോ​ദ്, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് പു​ത്ത​ൻ പ​ള്ളി ബ​ദ​രി​യ ന​ഗ​ർ സ്വ​ദേ​ശി ഷാ​ഹി​ത എ​ന്നി​വ​രെ​യാ​ണ് വി​ഴി​ഞ്ഞം ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ബി .പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.