ക​ട കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം : പ്ര​തി പി​ടി​യി​ല്‍
Monday, October 26, 2020 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ര്‍ സൗ​ഹൃ​ദം സൂ​പ്പ​ര്‍ സ്റ്റോ​റി​ല്‍ നി​ന്നും 15,000 രൂ​പ​യും സാ​ധ​ന​ങ്ങ​ളും മോ​ഷ്ട്ടി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​. മു​ട്ട​ത്ത​റ വി​ല്ലേ​ജി​ൽ ബീ​മാ​പ​ള്ളി ജ​വ​ഹ​ർ പ​ള്ളി​ക്കു​സ​മീ​പം കോ​ള​നി റോ​ഡി​ൽ ഷെ​മീ​റ മ​ൻ​സി​ൽ ദീ​ന എ​ന്ന് വി​ളി​ക്കു​ന്ന ന​സ​റു​ദ്ദീ​ൻ ഷാ (31)​യെ​യാ​ണ് വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പേ​ട്ട തി​യ​റ്റ​ർ റോ​ഡി​ലു​ള്ള സൗ​ഹൃ​തം സൂ​പ്പ​ർ സ്റ്റോ​റി​ൽ ക​ഴി​ഞ്ഞ 20ന് ​രാ​ത്രി പൂ​ട്ട് പൊ​ളി​ച്ച് ക​യ​റി​യാ​ണ് ഇ​യാ​ള്‍ മോ​ഷ​ണം ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന് ല​ഭി​ച്ച സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍​ക്കെ​തി​രെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി മോ​ഷ​ണം, പി​ടി​ച്ചു​പ​റി, ക​വ​ര്‍​ച്ച കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. വ​ഞ്ചി​യൂ​ര്‍ എ​സ്എ​ച്ച്ഒ എ​സ്. ആ​ര്‍ നി​സാം, എ​സ്ഐ ടി. ​ഉ​മേ​ഷ്, എ​എ​സ്ഐ അ​നി​ല്‍​കു​മാ​ര്‍, സി​പി ഒ​മാ​രാ​യ രാ​ജേ​ഷ്, ന​വീ​ൻ, ശി​വ​പ്ര​സാ​ദ്, ശ​ര​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.