മ​ജി​സ്ട്രേ​റ്റ് പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​തു മു​ത​ൽ 11076 പേ​ർ​ക്കെ​തി​രേ ന​ട​പ​ടി
Monday, October 26, 2020 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: ഒ​ക്ടോ​ബ​ർ നാ​ലി​ന് സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ പ്ര​ത്യേ​ക സം​ഘം ജി​ല്ല​യി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തു പ​രി​ശോ​ധി​ക്കാ​ൻ തു​ട​ങ്ങി​യ​തു മു​ത​ൽ ഇ​ന്ന​ലെ വ​രെ 11076 പേ​ർ​ക്ക​തി​രേ ന​ട​പ​ടി​യെ​ടു​ത്തു. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ച​ന്ത​ക​ളും ആ​ഴ്ച ച​ന്ത​ക​ളും തു​റ​ന്ന​തി​ന് മൂ​ന്നു കേ​സും കൂ​ട്ടം​കൂ​ടി​യ​തി​ന് 528 കേ​സു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 11 ഉം ​ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​ന​ല്ലാ​ത്ത ക​ട​ക​ൾ തു​റ​ന്നി​ന് 83 ഉം ​കേ​സു​ക​ൾ ചാ​ർ​ജ് ചെ​യ്തു.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​തെ ഇ​റ​ങ്ങി​യ 3404 പേ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തു. നി​യ​മം ലം​ഘി​ച്ച് ക​ട​ക​ൾ തു​റ​ന്ന​തി​ന് 613, ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് ആ​റ്, ക​ട​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 912, സ​ന്ദ​ർ​ശ​ക ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്കാ​ത്ത​തി​ന് 3966, മാ​സ്ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന​തി​ന് 1295 കേ​സു​ക​ളി​ൽ ന​ട​പ​ടി​യെ​ടു​ത്തു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പി​യ​തി​ന് 78 പേ​ർ​ക്കെ​തി​രെ​യും ക്വാ​റ​ന്‍റൈ​ൻ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 19 പേ​ർ​ക്കെ​തി​രേ​യും സി​ആ​ർ​പി​സി 144 പ്ര​കാ​ര​മു​ള്ള നി​യ​മ​ലം​ഘ​ന​ത്തി​ന് 158 പേ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ത്ത​താ​യി ക​ള​ക്ട​ർ അ​റി​യി​ച്ചു.
വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രും. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.