മോ​ഷ്ടിച്ച ​ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് മോ​ഷ​ണം: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ
Monday, October 26, 2020 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് വീ​ണ്ടും മോ​ഷ​ണം ന​ട​ത്തു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​ക്ക​ളെ സി​റ്റി പോ​ലീ​സ് പി​ടി​കൂ​ടി. മ​ണ​ക്കാ​ട് കാ​ല​ടി ത​ളി​യ​ല്‍ തോ​പ്പി​ല്‍ വീ​ട്ടി​ല്‍ പ​രു​ന്ത് അ​നി എ​ന്നു വി​ളി​ക്കു​ന്ന അ​നി​ല്‍​കു​മാ​ര്‍(36), ഉ​ളി​യാ​ഴ്തു​റ പൗ​ഡി​ക്കോ​ണം പാ​ണ​ന്‍​വി​ള ബി​ന്ദു ഭ​വ​നി​ല്‍ ബ്രൂ​സി​ലി ബി​ജു എ​ന്നു വി​ളി​ക്കു​ന്ന ബി​ജു (42) എ​ന്നി​വ​രെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മെ​ഡി​ക്ക​ൽ കേ​ള​ജ് ചാ​ല​ക്കു​ഴി ലെ​യി​നി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബൈ​ക്കു​മാ​യി ഇ​രു​ട്ടി​ൽ മ​റ​ഞ്ഞു നി​ന്ന പ്ര​തി​ക​ളെ പോ​ലീ​സ് നൈ​റ്റ് പ​ട്രോ​ളിം​ഗ് പാ​ർ​ട്ടി ചോ​ദ്യം ചെ​യ്യ​വേ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ൻ​തു​ട​ർ​ന്ന പോ​ലീ​സ് സം​ഘം ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ഇ​രു​വ​രേ​യും കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​തി​ക​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ൾ​സ​ർ ബൈ​ക്ക് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച​താ​ണെ​ന്ന് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.
ഇ​രു​വ​രും ചേ​ർ​ന്ന് സ​മീ​പ​കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ലും റൂ​റ​ലി​ലു​മാ​യി വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ക​ളി​ൽ ന​ട​ത്തി​യ മ​റ്റ് അ​ഞ്ച് മോ​ഷ​ണ​ങ്ങ​ൾ കൂ​ടി ന​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്.
ചെ​മ്പ​ഴ​ന്തി അ​ഗ്രി ഇം​പ്രൂ​വ്മെ​ൻ​റ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലു​ള്ള നീ​തി സ്റ്റോ​റി​ൽ പൂ​ട്ട് പൊ​ളി​ച്ച് ക​ട​ന്ന് 15000 ക​വ​ർ​ച്ച ചെ​യ്ത​തും നെ​ടു​മ​ങ്ങാ​ട് അ​ഴീ​ക്കോ​ട് സ​പ്ലൈ​കോ മാ​ർ​ക്ക​റ്റി​ന്‍റെ ഷ​ട്ട​ർ ലോ​ക്ക് പൊ​ട്ടി​ച്ച് ക​യ​റി സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം ന​ട​ത്തി​യ​തും ശ്രീ​കാ​ര്യം ഇ​ട​വ​ക്കോ​ട് സ്വ​ദേ​ശി സു​നി​ലി​ന്‍റെ പ​ൾ​സ​ർ ബൈ​ക്ക് മോ​ഷ്ടി​ച്ച​തും അ​രു​വി​ക്ക​ര സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​ഴീ​ക്കോ​ട് മു​സ്ലീം പ​ള്ളി​ക്കു സ​മീ​പം ന​ന്ദ​ന ഫൈ​നാ​ൻ​സ് കു​ത്തി​ത്തു​റ​ന്ന് 75650 രൂ​പ ക​വ​ർ​ച്ച ചെ​യ്ത​തും പൂ​ജ​പ്പു​ര സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വ​ലി​യ​വി​ള​യി​ല്‍ നി​ന്നും ഒ​രു ബൈ​ക്ക് മോ​ഷ്ടി​ച്ച​തും ബി​ജു​വും അ​നി​യും ചേ​ർ​ന്നാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു.
വി​വി​ധ ജി​ല്ല​ക​ളി​ലാ​യി മോ​ഷ​ണം, മാ​ല​പി​ടി​ച്ചു​പ​റി, ക​ഞ്ചാ​വ് വി​ൽ​പ്പ​ന തു​ട​ങ്ങി​യ 200ൽ​പ്പ​രം കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യി​ട്ടു​ള്ള ഇ​രു​വ​രും ഗു​ണ്ടാ നി​യ​മ​പ്ര​ക​രം പ​ല ത​വ​ണ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​സ്എ​ച്ച്ഒ, പി. ​ഹ​രി​ലാ​ല്‍, എ​സ് ഐ ​പ്ര​ശാ​ന്ത്, എ​എ​സ്ഐ സാ​ബു, എ​സ്‌​സി​പി​ഒ ര​ഞ്ജി​ത്ത്, സി​പി​ഒ​മാ​രാ​യ വി​നീ​ത്, പ്ര​താ​പ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.