പെ​ൺ​കു​ട്ടി​ക്കൊ​പ്പം ക​ര​മ​ന​യാ​റ്റി​ൽ ചാ​ടി​യ പ​തി​നേ​ഴു​കാ​ര​ൻ മ​രി​ച്ചു
Monday, October 26, 2020 11:24 PM IST
നെ​ടു​മ​ങ്ങാ​ട് : പെ​ൺ​കു​ട്ടി​ക്കൊ​പ്പം ജീ​വ​നൊ​ടു​ക്കാ​നാ​യി ക​ര​മ​നാ​റി​ല്‍ ചാ​ടി​യ പ​തി​നേ​ഴു​കാ​ര​ൻ മു​ങ്ങി​മ​രി​ച്ചു. പെ​ണ്‍​കു​ട്ടി​യെ നാ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി. നെ​ടു​മ​ങ്ങാ​ട്ക​ര​കു​ളം കാ​ച്ചാ​ണി പു​ള്ളി​ക്കോ​ണം കു​ഴി​വി​ള​വീ​ട്ടി​ല്‍ ഗ​രീ​ശ​ന്‍-​ശൈ​ല​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ശ​ബ​രീ​നാ​ഥ് (17)ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് ര​ക്ഷി​ച്ചു. ശ​നി​യാ​ഴ്ച്ച പു​ല​ര്‍​ച്ചെ 4.30ഓ​ടെ​യാ​ണ് സം​ഭ​വം. രാ​വി​ലെ പ​ത്ര​വി​ത​ര​ണ​ത്തി​നാ​യി പോ​കു​ന്നു​വെ​ന്നു പ​റ​ഞ്ഞാ​ണ് ശ​ബ​രീ​നാ​ഥ് വീ​ട്ടി​ല്‍ നി​ന്നും​പോ​യ​ത്. ക​ര​മ​ന​യാ​റി​ലെ ക​ള​ത്തു​കാ​ല്‍ ചാ​ണി​ച്ചാ​ന്‍ ക​ട​വി​നു സ​മീ​പം പെ​ണ്‍​കു​ട്ടി ശ​ബ​രീ​നാ​ഥി​നെ കാ​ത്തു നി​ന്നു. ഇ​വി​ടെ ആ​ഴ​മേ​റി​യ ക​യ​ങ്ങ​ളു​ണ്ട്. ഇ​തു​വ​ഴി​പോ​യ​വ​ര്‍ ര​ണ്ടു​പേ​ര്‍ നി​ല്‍​ക്കു​ന്ന​തു ക​ണ്ട് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും ആ​ഴ​മേ​റി​യ ക​യ​ത്തി​ലേ​യ്ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തു​കൂ​ടി​യ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ത​ന്നെ ക​ട​വി​ലി​റ​ങ്ങി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​ക്കാ​നാ​യി.