കാ​ട്ടാ​ക്ക​ട​യി​ൽ വീണ്ടും മോ​ഷ്ടാ​ക്ക​ളു​ടെ സം​ഘം സ​ജീ​വ​മാ​യി
Monday, October 26, 2020 11:24 PM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട മേഖ​ല​യി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ സം​ഘം സ​ജീ​വ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ക്ക​ട മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ചെ​ക്കി​ട്ടു വി​ളാ​ക​ത്തു മു​നീ​റി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്ന മു​റി​യി​ൽ നി​ന്ന് ലാ​പ് ടോ​പ്പും, പ​ണ​വു​ം ക​ള്ള​ൻ കവർന്നു.​ശ​നി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര മ​ണി​യോ​ടെ​യാ​ണ് മോ​ഷ​ണം എ​ന്ന​ത് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​ണ്.​
ജോ​ലി ക​ഴി​ഞ്ഞു വ​ന്ന മു​നീ​ർ ലാ​പ് ടോ​പ്പും പ​ഴ്‌​സും എ​ല്ലാം മു​റി​യി​ൽ വ​ച്ച ശേ​ഷം രാ​ത്രി പ​ത്ത​ര​മ​ണി​യോ​ടെ ആ​ഹാ​രം ക​ഴി​ക്കാ​നും ടി​വി കാ​ണു​ന്ന​തി​നു​മാ​യി വീ​ട്ടി​ലേ​ക്ക് ക​യ​റി. ഈ ​സ​മ​യം മു​നീ​റി​ന്‍റെ മു​റി കൊ​ളു​ത്തി​ട്ട ശേ​ഷ​മാ​ണ് പോ​യി​രു​ന്ന​ത്. രാ​ത്രി പ​ന്ത്ര​ണ്ട​ര മ​ണി ക​ഴി​ഞ്ഞു തി​രി​കെ റൂ​മി​ലെ​ത്തി​യ​പ്പോ​ൾ ലൈ​റ്റു​ക​ൾ അ​ണ​ഞ്ഞ നി​ല​യി​ലും വാ​തി​ൽ കൊ​ളു​ത്തു മാ​റി​യ നി​ല​യി​ലും ആ​യി​രു​ന്നു. ബ​ൾ​ബ് ഫ്യൂ​സ് ആ​യ​താ​കാം എ​ന്നു ക​രു​തി മു​റി​ക്കു​ള്ളി​ൽ ക​ട​ന്ന​പ്പോ​ഴാ​ണ് ലാ​പ് ടോ​പ്പ് കാ​ണാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​യി​ൽ പ​ഴ്‌​സി​ലെ പ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. ശേ​ഷം പു​റ​ത്തു പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ബ​ൾ​ബ് ഊ​രി മാ​റ്റി ഉ​പേ​ക്ഷി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി. ഇ​തോ​ടെ മു​നീ​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.
സ​മീ​പ ക​ട​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ പ​തി​നൊ​ന്ന​ര മ​ണി​യോ​ടെ ക​ള്ള​ൻ വീ​ട്ടി​ലേ​ക്ക് ക​യ​റു​ന്ന വ​ഴി​യി​ൽ സ്‌​കൂ​ട്ട​ർ നി​റു​ത്തി​യ ശേ​ഷം പ​രി​സ​ര​ത്തു പ​ത്തു മി​നി​റ്റോ​ളം ചെ​ല​വ​ഴി​ച്ച ശേ​ഷം ഇ​ട​വ​ഴി​യി​ലേ​ക്ക് ക​യ​റു​ന്ന​തും അ​ല്പം ക​ഴി​ഞ്ഞ് ലാ​പ് ടോ​പ്പ് സ്‌​കൂ​ട്ട​റി​ന്‍റെ പ്ലാ​റ്റ് ഫോ​മി​ൽ വ​ച്ചു അ​തി​വേ​ഗം പൂ​വ​ച്ച​ൽ ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ചു പോ​കു​ന്ന​തും വ്യ​ക്ത​മാ​യി. മു​പ്പ​ത്തി അ​യ്യാ​യി​ര​ത്തോ​ളം രൂ​പ വി​ല​യു​ള്ള ലാ​പ് ടോ​പ്പും പാ​ഴ്‌​സി​ലെ 2500 രൂ​പ​യു​മാ​ണ് ക​ള്ള​ൻ കൊ​ണ്ടു​പോ​യ​ത്.​ദൃ​ശ്യ​ങ്ങ​ളും വി​വ​ര​ങ്ങ​ളും കാ​ണി​ച്ച് മു​നീ​ർ കാ​ട്ടാ​ക്ക​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
മൂ​ന്ന് ദി​വ​സം മു​ൻ​പ് പൂ​വ​ച്ച​ൽ ആ​ല​മു​ക്കി​ന് സ​മീ​പം പു​ന്നാം​കോ​ണം ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ മു​ജീ​ബി​ന്‍റെ അ​ൽ ജ​ന എ​ന്ന ക​ട​യി​ൽ ഗേ​റ്റ് ചാ​ടി ക​ട​ന്ന് മോ​ഷ്ടാ​വ് മേ​ശ​വ​ലി​പ്പ് കു​ത്തി തു​റ​ന്ന് ആ​യി​ര​ത്തോ​ളം രൂ​പ ക​വ​ർ​ന്നു. ക​പ്പ​ല​ണ്ടി മി​ഠാ​യി ചോ​ക്ലേ​റ്റ് , സി​ഗ​ര​റ്റ് എ​ന്നി​വ മേ​ശ​യി​ൽ നി​ന്നും കു​പ്പി​ക​ളി​ൽ നി​ന്നു​മാ​യി എ​ടു​ത്തു. അ​തി​നു ശേ​ഷം അ​ക​ത്തു മേ​ശ​യി​ൽ ഇ​രു​ന്നു മ​ദ്യ​പി​ക്കു​ക​യും തു​ട​ർ​ന്ന് പി​ൻ​വാ​തി​ലി​ലെ കു​റ്റി പൊ​ളി​ച്ച് പു​റ​ത്തി​റ​ങ്ങി മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തി. സ​മീ​പ​ത്തെ മ​തി​ലും ചാ​ടി​ക്കട​ന്ന് മ​ട​ങ്ങി. മേ​ശ​പു​റ​ത്തും പു​ര​യി​ട​ത്തി​ലും ഇ​യാ​ളു​ടെ കാ​ൽ​പാ​ടു​ക​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്.
പൂ​വ​ച്ച​ൽ റോ​ഡ​രി​ക​ത്തു വീ​ട്ടി​ൽ എ. ​സെ​യ്ദ് കു​ഞ്ഞി​ന്‍റെ സൈ​ക്കി​ൾ മോ​ഷ്ടാ​വ് കൊ​ണ്ടു പോ​യി. പൂ​വ​ച്ച​ൽ ജ​ഗ്ഷ​നു സ​മീ​പം റി​യാ​സി​ന്‍റെ ഫ്രൂ​ട്ട്സ് ത​ട്ടു​ക​ട​യി​ൽ മോ​ഷ​ണ ശ്ര​മ​വും ന​ട​ന്നു.
പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ട്ടാ​ക്ക​ട പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കു​റ്റി​ച്ച​ൽ. ക​ള്ളി​ക്കാ​ട് , മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 10 ഇ​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ​ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്.