വ​യ​ലാ​ർ രാ​മ​വ​ർ​മ സം​ഗീ​ത​സാ​ഹി​ത്യ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം
Monday, October 26, 2020 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: വ​യ​ലാ​ർ രാ​മ​വ​ർ​മ​യു​ടെ 45-ാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​യ​ലാ​ർ രാ​മ​വ​ർ​മ സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന 11-ാമ​ത് സം​ഗീ​ത​സാ​ഹി​ത്യ പു​ര​സ്കാ​രം ഇ​ന്നും നാ​ളെ​യു​മാ​യി തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് ഗ​ണേ​ശ​ത്തി​ൽ ന​ട​ത്തും.
കോ​വി​ഡ്19​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നം ഇ​ല്ല. ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​സ​മ്മേ​ള​നം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സാം​സ്കാ​രി​ക​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​വ​ത്സ​ൻ ന​ന്പൂ​തി​രി വ​യ​ലാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തും. പ്ര​സി​ഡ​ന്‍റ് ഡോ. ​ജി. രാ​ജ്മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ​യ​ലാ​ർ സാ​ഹി​ത്യ പു​ര​സ്കാ​രം ബാ​ബു കു​ഴി​മ​റ്റ​ത്തി​നും (ചാ​വേ​റു​ക​ളു​ടെ പാ​ട്ട്), സാം​സ്കാ​രി​ക സ​ഹൃ​ദ​യ പു​ര​സ്കാ​രം ഭീ​മ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​ബി. ഗോ​വി​ന്ദ​നും പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ സ​മ​ർ​പ്പി​ക്കും. സെ​ക്ര​ട്ട​റി മ​ണ​ക്കാ​ട് രാ​മ​ച​ന്ദ്ര​ൻ, മു​ൻ മേ​യ​ർ അ​ഡ്വ. കെ. ​ച​ന്ദ്രി​ക തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു വെ​ള്ള​യ​ന്പ​ലം മാ​ന​വീ​യം വീ​ധി വ​യ​ലാ​ർ സ്ക്വ​യ​റി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും.
വി.​കെ. പ്ര​ശാ​ന്ത എം​എ​ൽ​എ, കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​തൈ​ക്കാ​ട് സൂ​ര്യ ഗ​ണേ​ശ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വ​യ​ലാ​ർ അ​നു​സ്മ​ര​ണം മു​രു​ക​ൻ കാ​ട്ടാ​ക്ക​ട നി​ർ​വ​ഹി​ക്കും. വ​യ​ലാ​ർ രാ​മ​വ​ർ​മ സാം​സ്കാ​രി​ക വേ​ദി​യു​ടെ സം​ഗീ​ത പു​ര​സ്കാ​രം കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി​ക്കു മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ സ​മ​ർ​പ്പി​ക്കും.
വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ, കെ​ടി​ഡി​സി ചെ​യ​ർ​മാ​ൻ എം. ​വി​ജ​യ​കു​മാ​ർ, ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​ര​മ​ന ജ​യ​ൻ, ജോ. ​ഇ.​എം. ന​ജീ​ബ്, ഭാ​ര​ത് ഭ​വ​ൻ മെ​ന്പ​ർ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ, ജി. ​സു​രേ​ഷ് കു​മാ​ർ, ഗോ​പ​ൻ ശാ​സ്ത​മം​ഗ​ലം എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ർ ചേ​ർ​ന്ന് കൈ​ത​പ്ര​ത്തി​നു ഗു​രു​പൂ​ജ​യാ​യി വ​യ​ലാ​റി​ന്‍റെ​യും കൈ​ത​പ്ര​ത്തി​ന്‍റെ​യും ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഗാ​ന​സ​ന്ധ്യ ന​ട​ത്തും.