കു​ടും​ബ​ശ്രീ ഹോ​ട്ട​ല്‍ തു​റ​ന്നു
Monday, October 26, 2020 12:07 AM IST
നെ​ടു​മ​ങ്ങാ​ട് : വീ​ട്ടി​ൽ ഒ​രു​ക്കു​ന്ന വി​ഭ​വ​ങ്ങ​ളു​മാ​യി ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലി​യോ​ട് വാ​ര്‍​ഡി​ല്‍ കു​ടും​ബ​ശ്രീ ഹോ​ട്ട​ല്‍ തു​ട​ങ്ങി. ഹോ​ട്ട​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഡി.​കെ. മു​ര​ളി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ കു​ടും​ബ​ശ്രീ വ​നി​ത​ക​ള്‍​ക്ക് അ​നു​വ​ദി​ച്ച ആ​റ് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഹോ​ട്ട​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ആ​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്താ​ണ് ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ച​ട​ങ്ങി​ല്‍ വാ​ര്‍​ഡ് അം​ഗം ടി.​ആ​ര്‍. ചി​ത്ര​ലേ​ഖ, മൂ​ഴി രാ​ജേ​ഷ് , ഷൈ​ജു​കു​മാ​ര്‍,ബാ​ബു, സ​ന്തോ​ഷ്, സ​ജി, ന​സീ​മ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

അ​ഞ്ജാ​ത​
മൃ​ത​ദേ​ഹം
ക​ണ്ടെ​ത്തി

വി​ഴി​ഞ്ഞം: പു​ളി​ങ്കു​ടി ആ​ഴി​മ​ല തീ​ര​ത്തി​ന​ടു​ത്ത് അ​ഞ്ജാ​ത​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ഴി​മ​ല ക്ഷേ​ത്ര​ത്തി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് പൊ​തു ജ​ന​ങ്ങ​ൾ​കു​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കോ​ൺ​ക്രീ​റ്റ് ടാ​ങ്കി​നു​ള്ളി​ലാ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൃ​ത​ദേ​ഹം ക​ണ്ട​ത്. 55 വ​യ​സ് തോ​ന്നി​ക്കു​ന്ന മൃ​ത​ദേ​ഹ​ത്തി​ന് ഒ​രു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. നെ​റ്റി​യി​ൽ മു​റി​വു​ള്ള​താ​യി വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​ഞ്ഞു.​വി​ഴി​ഞ്ഞ​ത്തു നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് എ​ത്തി പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ​പൂ​ർ​ത്തി​യാ​ക്കി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക്മാ​റ്റി.