ആ​റ്റി​ങ്ങ​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു
Monday, October 26, 2020 12:04 AM IST
ആ​റ്റി​ങ്ങ​ൽ : സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന​ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി അ​ധി​ഷ്ഠി​ത പ​ച്ച​ക്ക​റി കൃ​ഷി ആ​റ്റി​ങ്ങ​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ആ​രം​ഭി​ച്ചു. മൂ​ന്നാം നി​ല​യി​ൽ സ​ജ്ജീ​ക​രി​ച്ച 200 ഗ്രോ​ബാ​ഗു​ക​ളി​ൽ ജൈ​വ കൃ​ഷി രീ​തി​യി​ലാ​ണ് കൃ​ഷി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ജ​ല​സേ​ച​ന​ത്തി​നാ​യി ആ​ധു​നി​ക രീ​തി​യി​ലു​ള്ള തു​ള്ളി​ന​ന സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

30000രൂ​പ ചെ​ല​വി​ട്ടു സി​വി​ൽ​സ്റ്റേ​ഷ​ൻ എ​സ്റ്റേ​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ചി​റ​യി​ൻ​കീ​ഴ് ത​ഹ​സി​ൽ​ദാ​ർ മ​നോ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ആ​റ്റി​ങ്ങ​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ നൗ​ഷാ​ദ്, ആ​റ്റി​ങ്ങ​ൽ എ ​ഇ​ഒ വി​ജ​യ​കു​മാ​ര​ൻ ന​മ്പൂ​തി​രി ,കൃ​ഷി ഓ​ഫീ​സ​ർ പ്ര​ഭ, പി​ഡ​ബ്ല്യൂ​ഡി എ​ക്സി​ക്യ​ട്ടീ​വ് എ​ൻ​ഡി​നി​യ​ർ അ​ജി​ത്കു​മാ​ർ, ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ വേ​ണു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​വി​ടെ ഉ​ച്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളും,മ​റ്റു ജീ​വ​ന​ക്കാ​രും ക​ർ​ഷ​ക​രും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​യും ആ​റ്റി​ങ്ങ​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ത​ന്നെ വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നാ​യി ആ​ഴ്ച്ച​ച​ന്ത കൂ​ടി ആ​രം​ഭി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് അ​റി​യി​ച്ചു.