വി​വ​ര വ്യാ​പ​ന കേ​ന്ദ്ര​മൊ​രു​ക്കി അ​തി​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Friday, October 23, 2020 11:50 PM IST
തി​രു​വ​ന​ന്ത​പു​രം : പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ അ​തി​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ച സി​റ്റി​സ​ണ്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​റി​ന് വ​ന്‍​സ്വീ​കാ​ര്യ​ത.
വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പ്ര​യോ​ജ​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നും വി​വ​ര വി​ജ്ഞാ​ന വ്യാ​ന കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​മാ​ണ് സി​റ്റി​സ​ണ്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ച​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന​ര ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സെ​ന്‍റ​ര്‍ നി​ര്‍​മി​ച്ചി​രി​ക്ക​ന്ന​ത്.​അ​പേ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ സ​മ​ര്‍​പ്പ​ണം, പ​രീ​ക്ഷാ​ഫ​ല​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന, ഗ്രാ​മീ​ണ ഇ​ന്‍റ​ര്‍​നെ​റ്റ് ക​ഫേ, ഇ ​ടി​ക്ക​റ്റിം​ഗ്, ഗ്രാ​മീ​ണ ഡി​ടി​പി സെ​ന്‍റ​ര്‍, ഇ​ഗ​വ​ര്‍​ണ​ന്‍​സ് ആ​പ്ളി​ക്കേ​ഷ​ന്‍​സ്, ഗ്രാ​മീ​ണ ജ​ന​ത​യ്ക്ക് അ​ടി​സ്ഥാ​ന കം​പ്യൂ​ട്ട​ർ പ​രി​ശീ​ല​നം ന​ല്‍​ക​ല്‍, ജ​ന​കീ​യ ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ച് മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് വി​വ​ര വ്യാ​പ​ന കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ള്‍. മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍​ക്ക് ത​യാ​റെ​ടു​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ പു​സ്ത​ക​ങ്ങ​ളു​ടെ ലൈ​ബ്ര​റി​യാ​യും ഈ ​സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.