കാ​ൽ ന​ട​യാ​ത്രാ സ​മ​രം ന​ട​ത്തി
Friday, October 23, 2020 11:48 PM IST
നെ​ടു​മ​ങ്ങാ​ട്: വെ​മ്പാ​യം പ​ഴ​കു​റ്റി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ൽ ന​ട​യാ​ത്ര സ​മ​രം ന​ട​ത്തി.
വെ​മ്പാ​യം മു​ക്കം പാ​ല ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച കാ​ൽ​ന​ട​യാ​ത്ര നെ​ടു​മ​ങ്ങാ​ട് പ​ഴ​കു​റ്റി​യി​ൽ സ​മാ​പി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ന്നൂ​ർ​ക്കോ​ണം സ​ജാ​ദി​ന് പ​താ​ക കൈ​മാ​റി കൊ​ണ്ട് ഡി ​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. തേ​ക്ക​ട അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. വെ​മ്പാ​യം അ​നി​ൽ, വെ​മ്പാ​യം മ​നോ​ജ് ബാ​ഹു​ൽ കൃ​ഷ്ണ, മ​ഹേ​ഷ് ച​ന്ദ്ര​ൻ, വെ​മ്പാ​യം അ​ഫ്സ​ൽ, മോ​ഹ​ന​ൻ നാ​യ​ർ, കെ. ​കെ. ഷെ​രീ​ഫ് പ​ള്ളി​ക്ക​ൽ,പ്ര​ദീ​പ് കാ​രം​കോ​ട്, ഷ​രീ​ഫ്, ഇ​ർ​ഷാ​ദ് വെ​മ്പാ​യം, അ​ന​ന്ദു കൃ​ഷ്ണ​ൻ. മൊ​ട്ട​ക്കാ​വ് അ​ഫ്സ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു .നെ​ടു​മ​ങ്ങാ​ട് പ​ഴ കു​റ്റി​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം അ​ഡ്വ. എ​ൻ. ബാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ട്ട​റ​ച്ചി​റ ജ​യ​ൻ, കെ.​ജെ. ബി​നു ക​രി​പ്പൂ​ര് സ​തീ​ഷ് , മ​ന്നൂ​ർ​ക്കോ​ണം താ​ജു​ദ്ദീ​ൻ, താ​ഹി​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.